ആവശ്യമായ സാധനങ്ങള്‍
പാവക്ക 1 എണ്ണം
ഉള്ളി 15 എണ്ണം
പച്ചമുളക് 2 എണ്ണം
തേങ്ങ അരമുറി
മഞ്ഞള് പൊടി 1/4 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി 2 ടീ സ്പൂണ്‍
മല്ലിപ്പൊടി. 1 ടീ സ്പൂണ്‍
കുരുമുളക് പൊടി 1/4 ടീ സ്പൂണ്‍
ശര്‍ക്കര ചീകിയത് 1 ടേബിള്‍ സ്പൂണ്‍
തേങ്ങാകൊത്ത്,
വാളന്‍പുളി,ഉപ്പ്,
വെളിച്ചണ്ണ,ഉലുവ
കടുക്,വറ്റല്‍മുളക്,
കറിവേപ്പില ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
പാവക്ക അരിഞ്ഞു ഉപ്പിട്ട വെള്ളത്തില്‍ കുറച്ച് നേരം ഇട്ടിട്ട് പിഴിഞ്ഞെടുക്കുക.
തേങ്ങ തിരുമ്മിയത്,രണ്ട് ഉള്ളി,2-3 കറിവേപ്പില ഇവ ബ്രൗണ്‍ നിറമാവുന്നതു വരെ മൂപ്പിക്കുക. അതിലേക്ക് മഞ്ഞള്‍പൊടി, മല്ലിപൊടി, മുളക്‌പൊടി,കുരുമുളക് പൊടി ഇവ ചേര്‍ത്ത് കരിയാതെ ചൂടാക്കി നന്നായി അരച്ചു വയ്ക്കുക.
ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി കടുക്,ഉലുവ, വറ്റല്‍മുളക്, കറിവേപ്പില വറുത്തു അതിലേക്കു ഉള്ളി,പച്ച മുളക്,തേങ്ങാകൊത്ത് ,പാവക്ക അരിഞ്ഞത്,ഉപ്പ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വാളന്‍പുളി പിഴിഞ്ഞതും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കുക.അതിലേക്ക് വറുത്തരച്ച അരപ്പിട്ട് നന്നായി തിളപ്പിച്ച് അല്പനേരം അടച്ചു വച്ചിട്ട് ഉപയോഗിക്കാം.
പാവക്ക വഴറ്റിയെടുക്കാന്‍ കുറച്ച് കൂടുതല്‍ എണ്ണ വേണ്ടുന്നോണ്ടാണ് ആദ്യമേ കടുക് താളിക്കുന്നത്.അല്ലെങ്കില്‍ പിന്നേം എണ്ണ ചേര്‍ക്കേണ്ടി വരില്ലേ