ആവശ്യമുള്ള ചേരുവകകൾ:
---------------------------------------------
1 ) കാരറ്റ് വലുതായി നീളത്തിൽ ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
2 ) സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒരു കപ്പ്
3 ) തക്കാളി ഉള്ളിലെ കുരു കളഞ്ഞു നീളത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒരു കപ്പ്
4 ) ക്യാബേജ് കനം കുറച്ചു നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്
5 ) നല്ല മൂത്ത ചെനച്ച മാങ്ങാ നാരുകൾ ആയി നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്
6 ) പൈനാപ്പിൾ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്
7 ) പച്ചമുളക് നീളത്തിൽ ചെരിച്ചു കനം കുറച്ചു അരിഞ്ഞത് - എരിവ് അനുസരിച്ചു
8 ) ചെറുനാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
9 ) ഉപ്പു - ആവശ്യത്തിന്
തയ്യാറക്കുന്ന വിധം;
----------------------------
1 ) ഒരു വലിയ ബൗൾ എടുത്തു അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന എല്ലാ പച്ചക്കറികളും (തക്കാളി ഒഴികെ) പച്ചമുളകും ഇട്ടു കൈകൊണ്ടു മെല്ലെ ഞെരടി യോജിപ്പിക്കുക
2 ) ഇതിലേക്ക് തക്കാളിയും ചെറുനാരങ്ങാനീരും ചേർത്ത് ഒരു ഫോർക് കൊണ്ട് മെല്ലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക
3 ) വിളമ്പുന്നതിനു തൊട്ടു മുൻപ് അല്പം ഉപ്പു വിതറി ഫോർക് കൊണ്ട് ഒന്ന് ഇളക്കി യോജിപ്പിച്ചു വിളമ്പുക;