ശരീരത്തിന് ആകെ വേദന എന്നൊക്കെ പലരും പരാതി പറയുന്നതു കേള്‍ക്കാം. ശരീര വേദനകള്‍ക്കു കാരണം പലതുണ്ടാകാം, ചില പ്രത്യേക അസുഖങ്ങളും വ്യാായാമം പോലുള്ള ചില താല്‍ക്കാലിക കാരണങ്ങളുമെല്ലാം പെടുന്നു.വേദന വന്നാല്‍ എളുപ്പത്തിലുള്ള പരിഹാര വഴിയായി പലപ്പോഴും പെയിന്‍ കില്ലറുകളെ നമ്മള്‍ ആശ്രയിക്കുന്നത്.ഇതു പെട്ടന്ന ഫലം ചെയ്യുന്ന ഒന്നാണെങ്കിലും ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍ ഏറെയാണ്.
വേദനകള്‍ അകറ്റാന്‍ തികച്ചും നാടന്‍ വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത നമ്മുടെ അടുക്കളയില്‍ തയ്യാറാക്കുന്ന ചില പ്രത്യേക വഴികള്‍. ചോറ് ഇതിനുള്ള ഒരു ഉത്തമ പരിഹാരമാണ് ഹാരമാണ്. നാടന്‍ ഔഷധക്കൂട്ടുകള്‍ കൊണ്ട് തയ്യാറാക്കുന്ന ഒരു പ്രത്യേക ചോറ്. വേദനയകറ്റാന്‍ സഹായിക്കുന്ന ഈ പ്രത്യേക ചോറ് എങ്ങനെ തയ്യാറാക്കുമെന്നതിനെ കുറിച്ചറിയൂ,
ചേരുവുകള്‍:
അരി : 1kg
തേങ്ങ : ഒരു തേങ്ങ ചിരകിയത്
ചെറിയുള്ളി : ഒരു കപ്പ്
ഉലുവ : 2 or3 സ്പൂണ്‍
(അരി എടുക്കുന്നതിന് അനുസരിച്ച് ബാക്കി ചേരുവകളില്‍ വ്യത്യാസം വരുത്താം)
പാചകം ചെയ്യുന്ന വിധം:
അരി നല്ല പോലെ കഴുകി വെള്ളം പൂര്‍ണമായി കളഞ്ഞെടുക്കുക. ഇതിലേയ്ക്ക് ബാക്കിയെല്ലാ ചേരുവകളും ഇടുക. ഇതില്‍ ചെറിയ ഉള്ളി അരിഞ്ഞാണ് ഇടേണ്ടത്. ഉലുവ രണ്ടു മൂന്നു ടീസ്പൂണ്‍ ചേര്‍ക്കാം. ഇതില്‍ ലേശം ഉപ്പും പാകത്തിനു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. കയ്യു കൊണ്ട് നല്ല പോലെ ഞെരടിക്കൊടുക്കുന്നതാണ് നല്ലത്. ഇതിലെ എല്ലാ പോഷകങ്ങളും അരിയിലേയ്ക്കാകാന്‍ വേണ്ടിയാണിത്. ഇതിലേയ്ക്ക് ഇതിന്റെ ഇരട്ടി വെള്ളം ഒഴിയ്ക്കുക. അതായത് അരിയുടെ ഇരട്ടി വെള്ളം. വേവിന്റെ അനുസരിച്ച് വെള്ളം ഒഴിയ്ക്കുക. ഇതിലേയ്ക്ക് അല്‍പം കറുവാപ്പട്ട, ഏലയ്ക്ക എന്നിവയും ചേര്‍ക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. വെളിച്ചെണ്ണയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചോറിന് നിറം ലഭിയ്ക്കാനും ചോറ് കട്ട കെട്ടാതിരിയ്ക്കാനും ഈ വെളിച്ചെണ്ണ പ്രയോഗം സഹായിക്കും. സാധാരണ ചോറുണ്ടാക്കുമ്പോഴും ഇതു പ്രയോഗിയ്ക്കാം. വെളിച്ചെണ്ണ ചേര്‍ക്കുന്നത് ചോറിലെ കൊഴുപ്പിനെ കുറയ്ക്കുന്ന ഒന്നു കൂടിയാണ്. അതായത് ചോറുണ്ടു തടി കൂടുന്നത് ഒഴിവാക്കാം.
ഔഷധ ചോറിന്റെ ഗുണങ്ങള്‍ :
ശരീരവേദനയുള്ളവര്‍ ഇതു വേണമെങ്കില്‍ ദിവസവും രണ്ടു നേരം കഴിയ്ക്കാം. ശരീര വേദനയ്ക്കു മാത്രമല്ല, പ്രമേഹം, കൊളസ്ട്രോള്‍, അമിത വണ്ണം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത്തരം ചോറു പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. തടി കൂടാതെ ചോറുണ്ണാനുള്ള വഴി കൂടിയാണിത്.