ഏവർക്കും പ്രിയപ്പെട്ട ഒരു വിഭമാണ് മട്ടൻ. മട്ടൻ കൊണ്ട് നിരവധി വിഭവങ്ങൾ ആണ് ഇന്ന് കടകളിൽ ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ മട്ടൻ കൊണ്ട് മട്ടൺ ബോട്ടി വരട്ടി എങ്ങനെ തയ്യാറക്കം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ബോട്ടി 1കിലോ ( നന്നായി വൃത്തിയാക്കിയത് )
മുളകുപൊടി 3 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി 1 / 2 സ്പൂണ്‍
മല്ലി പൊടി 1സ്പൂണ്‍
കുരുമുളക് പൊടി 1 / 2 സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 1/2ടേബിള്‍ സ്പൂണ്‍
നല്ല ജീരകം പൊടി y 1/2 സ്പൂണ്‍
ഗരം മസാല 1/4 സ്പൂണ്‍
ചെറിയുള്ളി 20 എണ്ണം
അരിഞ്ഞത്
ഉപ്പ് - ആവിശ്യത്തിന്
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ബോട്ടി ഉപ്പും മഞ്ഞളും ,മുളകും ,മല്ലിയും ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കുക. പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, കറിവേപ്പില ചേർത്ത് മൂത്തുവരുമ്പോൾ കുരുമുളക് പൊടി, ജീരകം പൊടി ചേര്‍ത്തിളക്കി ബോട്ടി ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക.