ചോറിനൊപ്പം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് ചമ്മന്തി വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
വറ്റല്‍ മുളക് – 15 എണ്ണം
ചുവന്നുള്ളി – 10-12 എണ്ണം
കറിവേപ്പില - 2 കതിര്‍
വാളന്‍ പുളി കുരു കളഞ്ഞത് – ഒരു നെല്ലിക്ക വാലുപ്പത്തില്‍
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചൂടായ ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിന് വറ്റല്‍ മുളക് ഇട്ടു നന്നായി ചൂടാക്കി എടുത്ത ശേഷം അവ തണുക്കാന്‍ വെക്കുക. ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച ശേഷം അതിലേക്കു ചുവന്നുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. പിന്നാലെ അതിലേക്ക് പുളിയും മുളകും ചുവന്നുള്ളിയും ഉപ്പും ചേര്‍ത്തു കല്ലില്‍ വെച്ച് നന്നായി ചതക്കുക. പിന്നാലെ ഒരു പാത്രത്തിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.