Latest News

മിക്ച്ചര്‍ വീട്ടില്‍ ഉണ്ടാക്കാം!

Malayalilife
മിക്ച്ചര്‍ വീട്ടില്‍ ഉണ്ടാക്കാം!

കടലമാവ് - 3 കപ്പ്
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
കായം പൊടി - 1/2 ടീസ്പൂണ്‍
മുളക്പൊടി എരിവിനനുസരിച്ച്‌ 1/2 മുതല്‍ 1 ടീസ്പൂണ്‍ വരെ
കറിവേപ്പില
നിലകടല - 1/2 കപ്പ്
പൊട്ടുകടല - 1/2 കപ്പ്
വറ്റല്‍ മുളക് - 3 എണ്ണം
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം

തയ്യാറാക്കുന്ന വിധം
——-

 

ഒരു ബൗളില്‍ കടലമാവ്,കായംപൊടി,മുളകുപൊടി,മഞ്ഞള്‍പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം അല്പം വെള്ളം ചേര്‍ത്ത് കുഴക്കുക ഇടിയപ്പത്തിന്റെ പരുവത്തില്‍ ലൂസ്സാക്കിയാണ് കുഴക്കേണ്ടത്.ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക, ശേഷം മാവ് ചെറിയ തുളയുള്ള ഇടിയപ്പത്തിന്റെ അച്ചിലിടുക വെളിച്ചെണ്ണ തിളയ്ക്കുമ്ബോള്‍ മാവ് വട്ടത്തില്‍ എണ്ണയിലേക്ക് ഇടുക. രണ്ട് വശവും ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ വറുത്ത് കോരുകമിക്സ്ച്ചറിലെ ചെറിയ ബോള് ഉണ്ടാക്കാനായി മാവില്‍ കുറച്ച്‌ കൂടി വെള്ളം ചേര്‍ത്ത് ലൂസ് ആക്കുക. അതിന് ശേഷം തുളയുള്ള തവിയിലൂടെ മാവ് എണ്ണയിലേക്ക് ഒഴിക്കുക. ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ വറുത്ത് കോരുക. ശേഷം ചെറുതീയില്‍ കറിവേപ്പില, കടല, പൊട്ടുകടല, വറ്റല്‍ മുഴക് എന്നിവയും വറത്തു കോരി മാറ്റി വെക്കുക.ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന വറുത്ത് എടുത്ത മാറ്റിവെച്ച മാവ് കൈ കൊണ്ട് പൊട്ടിച്ചെടുക്കുക. അധികം പൊടിയാവരുത്. അതിന് ശേഷം വറുത്ത് മാറ്റി വെച്ച്‌ ബോളുകളും കടല,കറിവേപ്പില,പൊട്ടുകടല എന്നിവ മിക്സ്ചെയ്യുക. ഉപ്പും എരിവും നോക്കിയ ശേഷം ആവശ്യാനുസരണം മുളക്പൊടി,ഉപ്പ് എന്നിവ ചൂടാക്കി മിക്സചറില്‍ ഇടാം

Dailyhunt
Read more topics: # mixture recipe,# in malayalam
mixture recipe in malayalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES