മാങ്ങകൊണ്ട് മലയാളികള്‍ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ഇല്ല. കണ്ണിമാങ്ങ വീഴുന്നത് മുതല്‍ മാങ്ങ കൊണ്ടുള്ള ഓരോന്നു ഉണ്ടാക്കികൊണ്ടിരിക്കും
അത് മലയാളികളുടെ മാത്രംമുള്ള രീതിയാണ്. പഴുത്ത മാങ്ങകൊണ്ട് മാങ്ങ കറിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
1. പച്ചമാങ്ങ : 1 എണ്ണം
2. സവാള : 1 എണ്ണം
3. പച്ചമുളക് : 4 എണ്ണം
4. തേങ്ങ : 1 മുറി
5. ജീരകം : അര ടീസ്പൂണ്‍
6. കടുക് : കാല്‍ ടീസ്പൂണ്‍
7. ഉലുവാപ്പൊടി : അര ടീസ്പൂണ്‍
8. കടുക് : കാല്‍ ടീസ്പൂണ്‍
9. ചുവന്നുള്ളി അരിഞ്ഞത് : 1 കപ്പ്
10. വെളുത്തുള്ളി : 5 അല്ലി
11. മഞ്ഞള്‍ : കാല്‍ ടീസ്പൂണ്‍
12. കറിവേപ്പില : 2 കതിര്‍പ്പ്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ, സവാള ഇവ ചെറുകഷണങ്ങളാക്കി കറിവേപ്പിലയും ഉപ്പും വെളുത്തുള്ളിയും കൂടി കുറച്ചുവെള്ളം ഒഴിച്ച് വേവിക്കുക. ഇതില്‍ തേങ്ങ നല്ലതുപോലെ അരച്ചതിനുശേഷം ചുവന്നുള്ളി, കടുക്, ഉലുവാപ്പൊടി, ജീരകം ഇവ ചതച്ച് വെന്ത മാങ്ങയില്‍ ചേര്‍ത്തു കലക്കി തിള വരുമ്പോള്‍ വാങ്ങി കടുക് താളിക്കുക.