ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് ചെമ്മീൻ കറി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചെമ്മീന്‍-അരക്കിലോ
ചെറിയ ഉള്ളി അരിഞ്ഞത്-അരക്കപ്പ്
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
പച്ചമുളക്-4
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുടംപുളി-34
സാധാരണ പുളി-പകുതി ചെറുനാരങ്ങാ വലിപ്പത്തില്‍
തേങ്ങയുടെ രണ്ടാംപാല്‍-1 കപ്പ്
ഒന്നാം പാല്‍-ഒരു കപ്പ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കാം
ചെമ്മീന്‍ തോടു കളഞ്ഞു കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അല്‍പം വെളിച്ചെണ്ണയുമൊഴിച്ചു വയ്ക്കുക. ഇത് അരമണിക്കൂര്‍ വയ്ക്കാം. മുളകുപൊടി, മല്ലിപ്പൊടി എന്നിവ വറുത്തു ചൂടാക്കി അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കി വയ്ക്കുക.
മീന്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കണം. ഇഞ്ചി, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ടു വഴറ്റുക.
ഇതിലേയ്ക്കു പുളി പിഴിഞ്ഞൊഴിയ്ക്കാം. കുടംപുളി വെളളത്തില്‍ കുതിര്‍ത്ത് ഇതും ചേര്‍ക്കാം. അരച്ചു വച്ചിരിയ്ക്കുന്ന അരപ്പ് ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ത്ിളച്ചു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കുക. അല്‍പം കഴിഞ്ഞ് നാളികേരത്തിന്റെ രണ്ടാം പാല്‍ ചേര്‍ത്തിളക്കാം. അല്‍പം കൂടി കറിവേപ്പില ചേര്‍ക്കാം. ചെറിയ ചൂടില്‍ ചെമ്മീന്‍ വേവിയ്ക്കുക. ചെമ്മീന്‍ വെന്ത് ചാറു കുറുകിത്തുടങ്ങുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിനു മുകളില്‍ വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പിലയും വിതറി അടച്ചു വയ്ക്കാം.