Latest News

കപ്പ ബിരിയാണി ഉണ്ടാക്കാം!

Malayalilife
കപ്പ ബിരിയാണി  ഉണ്ടാക്കാം!

 

കപ്പ - ഒരു കിലോ
തേങ്ങ - അര മുറി  
പച്ചമുളക് - 6 എണ്ണം 
ഇഞ്ചി - 1 കഷണം 
ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ  
മല്ലിപ്പൊടി - 4 ടീസ്പൂണ്‍ 
മുളകുപൊടി - 4 ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ 
മീറ്റ് മസാലപ്പൊടി - 2 ടീസ്പൂണ്‍ 
സവാള വലുത് - 4 എണ്ണം 
വെളുത്തുള്ളി - 16 അല്ലി 
ചുവന്നുള്ളി - 8 എണ്ണം  
കുരുമുളക് - 1 ടീസ്പൂണ്‍ 
ഗരം മസാല പൊടിച്ചത് - 1 ടീസ്പൂണ്‍ 
ഉപ്പ് 
കറിവേപ്പില 
വെളിച്ചണ്ണ 
കടുക് - പാകത്തിന് 

തയ്യാറാക്കുന്ന വിധം ബീഫ് കഴുകി പാകത്തിന് ഉപ്പു, 2 ടീസ്പൂണ്‍ മുളക് പൊടി , 2 ടീസ്പൂണ്‍ മല്ലിപ്പൊടി , അര ടീസ്പൂണ്‍ കുരുമുളക് പൊടി , അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക.  
സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല യും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.  . 
ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. 
പച്ചമുളക്, മഞ്ഞള്‍പ്പൊടി , ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. 
എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.  
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് , മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.  

Read more topics: # kappa biriyani,# recipe
kappa biriyani recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES