കപ്പയും മീന്‍കറിയും

Malayalilife
കപ്പയും മീന്‍കറിയും

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കപ്പയും മീൻ കറിയും. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കപ്പ - 1 കിലോ
ചെറിയുളളി - 5 എണ്ണം
തേങ്ങ ചിരകിയത് - അര മുറി
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് - 5 എണ്ണം
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
കപ്പ ഉണ്ടാക്കുന്ന വിധം
കപ്പ കഴുകി ചെറിയ കഷണങ്ങളാക്കി മുറിച്ച് ആവശ്യത്തിനു വെളളമൊഴിച്ച വേവിക്കണം. വെന്ത ശേഷം വെളളം വാർത്തു കളയുക. തേങ്ങ ജീരകവും മഞ്ഞൾപ്പൊടിയും ചേർത്തരച്ചതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർക്കണം വേവിച്ച കപ്പ ഈ കൂട്ട് ചേർത്ത് നന്നായി ഇളക്കിയ ശേഷം ഒന്നുകൂടി വേവിക്കണം. വെന്തുപാകമാവുമ്പോൾ തീ കെടുത്തി, കപ്പയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് മൂടിവെയ്ക്കണം.
മീൻ കറി - ആവശ്യമായ സാധനങ്ങൾ
മീൻ - വൃത്തിയാക്കി 8 കഷണങ്ങളായി മുറിച്ചത്
ചെറിയുളളി - 8
തക്കാളി - 1
ഇഞ്ചി, വെളുത്തുളളി - 1 ടീസ്പൂൺ വീതം
കുടംപുളി - 4
പച്ചമുളക് - 8
കറിവേപ്പില
തേങ്ങാപ്പാൽ - അര കപ്പ്
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉലുവാപ്പൊടി - അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
മീൻ കറി ഉണ്ടാക്കുന്ന വിധം
ഒരു ചട്ടിയിൽ അൽപം എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുളളിയും ഇടുക. നന്നായി വഴറ്റിയ ശേഷം കറിവേപ്പിലയും പച്ചമുളകും ചെറിയുളളിയും ഇടണം. ഇവ നന്നായി വഴന്നു കഴിയുമ്പോൾ പൊടികളെല്ലാം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മൂന്ന് കപ്പ് വെളളവും കുടംപുളി കഷണങ്ങളും ഇടണം. ഇത് തിളക്കുമ്പോൾ മീൻ കഷണങ്ങളിട്ട് ഉപ്പും ചേർക്കണം. തിളച്ച് കുറുകി തുടങ്ങുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കണം. ഒടുവിൽ തേങ്ങാപ്പാൽ ചേർത്ത് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് മൂടി വെയ്ക്കണം. അല്പം കഴിഞ്ഞ് ഉപയോ​ഗിക്കാം.

Read more topics: # kappa and meen curry recipe
kappa and meen curry recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES