നാലുമണി പലഹാരങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ഉഴുന്ന് വട. വളരെ എളുപ്പം കുറഞ്ഞ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ഉഴുന്ന് - 4/3 കപ്പ്
പച്ചമുളക് - പൊടിയായി അരിഞ്ഞത്
ഇഞ്ചി - പൊടിയായി അരിഞ്ഞത്
കുരുമുളക് - 5-6 എണ്ണം ചതച്ചു എടുക്കുക
കറിവേപ്പില - പൊടിയായി അരിഞ്ഞത്
സവാള - ഒരെണ്ണം പൊടിയായി അരിഞ്ഞെടുക്കുക
ഉപ്പ്- ആവശ്യത്തിന്
തയ്യാറക്കുന്ന വിധം:
ഉഴുന്ന് പരിപ്പ് 4 -5 മണിക്കൂർ വെള്ളത്തിലിട്ടുകുതിർത്തെടുത്ത ശേഷം കുറച്ച് വെള്ളം തളിച്ചു അരച്ചെടുക്കുക. അതിന് ശേഷം ഒരു പാത്രത്തിലേക്ക് അരഞ്ഞ മാവ്എടുത്ത ശേഷം ഒരു സ്പൂണ്‍ കൊണ്ടോ ബീറ്റർ കൊണ്ടോ നന്നായി അടിച്ചെടുക്കുക. പിന്നാലെ മാവിൽ പാകത്തിന് ഉപ്പും , മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം കൈവെള്ളയിൽ അല്പം വെള്ളം പുരട്ടിയ ശേഷം ഒരു വലിയസ്പൂണ്‍ മാവ് വയ്ക്കുക. വെള്ളത്തിൽ വിരല് മുക്കി നടുവിലായി ദ്വാരം ഇട്ട ശേഷം ചൂടായ എണ്ണയിലേക്ക് മറു കൈ കൊണ്ട് പതിയെ എടുത്തു ഇടുക. മീഡിയം തീയിൽ വട ചുട്ട് എടുക്കാം.