Latest News

കൊതിയൂറുന്ന കേസരി

Malayalilife
കൊതിയൂറുന്ന കേസരി

 

മലയാളികളായ എല്ലാവരും കഴിച്ചിട്ടുള്ള ഒരു വിഭവമാണ് കേസരി. കൊതിയൂറും കേസരി കഴിക്കാന്‍ ഇഛ്യപ്പെടുന്നവരാണ് എല്ലാവരും.എത്തരത്തില്‍ കൊതിയൂറും കേസരി തയ്യാറാക്കാം.

ചേരുവകള്‍:

റവ - ഒരു കപ്പ്
പഞ്ചസാര - രണ്ട് കപ്പ്
പാല്‍ - രണ്ട് കപ്പ്
നെയ്യ് - 100 ഗ്രാം
ഉണക്കമുന്തിരി - 10 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള് (നിറത്തിനായി)

പാകം ചെയ്യുന്നവിധം:

പാല്‍ തിളപ്പിച്ച് മാറ്റി വയ്ക്കുക. ഫ്രൈയിംഗ് പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുക്കുക. എകദേശം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. അതിനുശേഷം പഞ്ചസാരയും പാലും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഈ പാനീയം കുറുകിവരുന്നതുവരെ ഇളക്കുക. എന്നിട്ടതിലേക്ക് ഉണക്കമുന്തിരി ചേര്‍ത്ത് വാങ്ങിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.

Read more topics: # how-to-make-rava-keasri
how-to-make-rava-keasri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES