കേരളത്തിലുടനീളം കണ്ടുവരുന്ന വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്. പരിപ്പ്, പച്ചമുളക്, വേപ്പില, ഉപ്പ്,ചുവന്നുള്ളി, ഇഞ്ചി എന്നിവ കുഴച്ച് കൈയ്യില്‍ വച്ച് അമര്‍ത്തി എണ്ണയില്‍ പൊരിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ചായ/ കാപ്പി എന്നിവയോടൊന്നിച്ചുള്ള ലഘുഭക്ഷണവിഭവം ആയിട്ടാണ് പരിപ്പുവട പൊതുവേ ഉപയോഗിക്കുന്നത്. പരിപ്പുവട രസത്തില്‍ കൂട്ടി ഉപയോഗിക്കുമ്പോള്‍ രസവടയാകുന്നു.
ചേരുവകള്‍
പരിപ്പ്, പച്ചമുളക്, കായം, കറിവേപ്പില, ചുവന്നുള്ളി, വറ്റല്‍ മുളക്, വെളിച്ചെണ്ണ, ഉപ്പ്
തയ്യാറാക്കുന്ന വിധം
പരിപ്പ് കഴുകി വെള്ളത്തിലിട്ട് കുതിര്‍ത്ത് വെള്ളം ഊറ്റി കളഞ്ഞ് മുക്കാല്‍ ഭാഗം എടുത്ത് പകുതി അരക്കുക. അതിനുശേഷം എടുത്ത് വച്ചിരിക്കുന്ന കാല്‍ ഭാഗം പരിപ്പും കൂട്ടി ഇട്ട് കുറെകൂടി അരച്ചെടുക്കുക. കായം, വറ്റല്‍ മുളക്, ഇവ അരച്ചെടുക്കുക. പച്ചമുളക്, ചുവന്നുള്ളി, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞെടുത്ത് പരിപ്പ് അരച്ചതിനോടു കൂടി എല്ലാം കൂടി കലര്‍ത്തി നന്നായി ഇളക്കുക. അതിനുശേഷം ചെറു നാരങ്ങയുടെ വലിപ്പത്തില്‍ കൈകൊണ്ട് ഓരോന്നും ലേശം ഉരുട്ടി അമര്‍ത്തുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് എണ്ണ തിളക്കുമ്പോള്‍ പരിപ്പുവട മൂന്നും നാലും വീതം അതിലിട്ട് മൂപ്പിക്കുക. വട ചുമക്കുമ്പോള്‍ എണ്ണയില്‍ നിന്നും കോരി എടുക്കുക