നാല് മണി പലഹാരമായി കഴിക്കാൻ അതിവേഗം തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് റാഗി ലഡ്ഡു. വളരെ അധികം സ്വാദിഷ്‌ടമായ ഇവ ഏറെ ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
റാഗിപ്പൊടി - 1 കപ്പ്
ശർക്കര ചീകിയത് - 3 / 4 കപ്പ്
തേങ്ങാ ചിരകിയത് - 1/ 2 കപ്പ്
എള്ള് - 2 സ്പൂൺ
ഏലയ്ക്കാപ്പൊടി - 1 സ്പൂൺ
നെയ്യ് - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടി ചൂടാക്കി എടുത്ത ശേഷം അതിലേക്ക് നെയ്യൊഴിച്ച ശേഷം റാഗിപ്പൊടി ഇട്ടു നന്നായി വറുത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. തുടർന്ന് ചട്ടിയിൽ തേങ്ങ ഇട്ടു ചൂടാക്കി ജലാംശം എല്ലാം മാറ്റി എടുക്കേണ്ടതാണ്. പിന്നാലെ എള്ള് വറുത്തെടുക്കുക. അതിന് ശേഷം തേങ്ങയും റാഗിയും നന്നായി തണുത്തു കഴിയുമ്പോൾ ശർക്കരയും ഏലക്കായും ചേർത്ത് നന്നായി മിക്സിയിൽ ഇട്ടു അടിച്ചു യോജിപ്പിക്കേണ്ടതാണ്. അതിന് ശേഷം വറുത്ത എള്ള് ചേർത്ത് നന്നായി യോജിപ്പിക്കുക. കൂടാതെ അതിലേക്ക് അൽപം നെയ്യ് പുരട്ടിയ ശേഷം ഈ കൂട്ടു ലഡ്ഡു പോലെ ഉരുട്ടി എടുക്കാവുന്നതാണ്.