മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ചെമ്മീന്‍. അതിപ്പോള്‍ ഉണക്ക ചെമ്മീന്‍ ആണേല്‍ പിന്നെ പറയുകയും വേണ്ട. ഉണക്കമീന്‍ ചമ്മന്തിയുണ്ടേല്‍ ഒരു പറ ചോറ് കഴിക്കാം.. ഉണക്ക ചെമ്മീന്‍ ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാം..
*ചേരുവകള്‍
ഉണക്ക ചെമ്മീന്‍ ചമ്മന്തി
ഉണക്ക ചെമ്മീന്‍ 50 ഗ്രാം
വറ്റല്‍ മുളക് 2 4 എണ്ണം
കുഞ്ഞുള്ളി 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി കുറച്ച്
ഉപ്പ് പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്
*തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക. അതിന് ശേഷം വറ്റല്‍ മുളക് ചുട്ട് എടുക്കുക . ശേഷം വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ വളരെ രുചികരമാണ് .