ക്രിസ്മസ് അടുക്കും തോറും എല്ലാ നസ്രാണി കുടുംബങ്ങളും തിരക്കിലാവും. ക്രിസ്മസ് ട്രീയും സ്റ്റാര്‍സും പുല്‍കൂടും എല്ലാം ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണ്. അതുപോലെ തന്നെയാണ് ക്രിസ്മസ് കേക്കും വൈനും. ക്രിസ്മസിനും മാസങ്ങള്‍ മുമ്പ് തന്നെ നല്ല ടേസ്റ്റി വൈന്‍ തയ്യാറാവുന്നതാണ്. കേക്കും പോലെ തന്നെ വൈന്‍ നുണയാനും എല്ലാവര്‍ക്കും ഇഷ്ടമാണ്.
ക്രിസ്മസിന് ഒഴിച്ചുകൂടാനാകാത്ത മുന്തിരി വൈന്‍ ഇതാ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതാണ്. പുറത്തു നിന്നും വാങ്ങുന്നതിനെക്കാളും ഗുണമേന്മ ഉള്ള വൈന്‍ നമുക്ക് വീടുകളില്‍ ഉണ്ടാക്കി എടുക്കാം.
ആവശ്യമായ സാധനങ്ങള്‍
1. കറുത്ത മുന്തിരി - രണ്ട് കിലോ
2 പഞ്ചസാര - ഒരു കിലോ(വെള്ളത്തില്‍ അലിയിച്ചത്)
3. വെള്ളം - മൂന്ന് കപ്പ്(തിളപ്പിച്ചാറിയത്)
4. യീസ്റ്റ് - അര ടീസ്പൂണ്‍(ഡ്രൈ)
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ഭരണിയില്‍ ചെറുതായി പൊട്ടിച്ച മുന്തിരിയും യീസ്റ്റും പഞ്ചസാരയും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് ഇളക്കി ,ഭരണിയുടെ വായ തുണികൊണ്ട് നന്നായി അടച്ച്‌ക്കെട്ടുക.ഓരോ ദിവസവും രാവിലെ ഇത് തുറന്ന് നന്നായി ഇളക്കിയതിനു ശേഷം അടച്ച് കെട്ടുക.ഇത് ഒരാഴ്ചത്തേക്ക് തുടരുക.രണ്ടാഴ്ച കഴിയുമ്പോള്‍ നന്നായി ഉടച്ച് അരിച്ചെടുത്ത് വീണ്ടും ഭരണിയിലൊഴിക്കുക. ഇരുപത്തൊന്നു ദിവസം കഴിയുമ്പോള്‍ കുപ്പിയിലാക്കി ഉപയോഗിക്കാം.