Latest News

നല്ല ടേസറ്റി ഇഞ്ചിക്കറി തയ്യാറാക്കാം...!

Malayalilife
 നല്ല ടേസറ്റി ഇഞ്ചിക്കറി തയ്യാറാക്കാം...!

എല്ലാ ദിവസവും ഉച്ചയ്ക്ക ഊണിന് എന്ത് സ്‌പെഷ്യല്‍ ആയി ഉണ്ടാക്കാം എന്ന് ആലോചിച്ച് വിഷമിക്കേണ്ട. വീട്ടില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു കറി തയ്യാറാക്കാം. എങ്ങെ ഇഞ്ചിക്കറി ഉണ്ടാക്കാം എന്ന് നോക്കാം. കറികളില്‍ ഒക്കെ ഇഞ്ചി കടിക്കുമ്പോള്‍ മുഖം മാറുന്നത് പോലെയാവില്ല ഇഞ്ചി ക്കറി കൂട്ടിയാല്‍. അതില്‍ നിന്നും വ്യത്യസ്തമാണ് ഇഞ്ചിക്കറി.


ആവശ്യമുള്ള സാധനങ്ങള്‍

1. ഇഞ്ചി - കാല്‍ക്കിലോ(കനം കുറച്ച് അരിഞ്ഞത്)
2. ശര്‍ക്കര - ഇരുപതു ഗ്രാം
3. തേങ്ങ - ഒരെണ്ണം(ചിരവിയത്)
4. മുളകുപൊടി - അര ടീ സ്പൂണ്‍
5. മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
6. ഉലുവപൊടി - അര ടീ സ്പൂണ്‍
7. വാളന്‍പുളി - രണ്ട് നെല്ലിക്കാ വലുപ്പത്തില്‍
8. പച്ചമുളക് - നാലെണ്ണം(ചെറുതായി അരിഞ്ഞത്)
9. വറ്റല്‍മുളക് - നാലെണ്ണം(ചെറുതായി അരിഞ്ഞത്)
10.കറിവേപ്പില - രണ്ട് തണ്ട്
11. ഉപ്പ് - ആവശ്യത്തിന്
12. കടുക് - ആവശ്യത്തിന്
13. എണ്ണ - ആവശ്യത്തിന്


തയ്യാറാക്കേണ്ട വിധം

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി ആവശ്യത്തിന് എണ്ണ ഒഴിച്ച് മൊരിയുന്നവരെ വറുത്ത് കോരുക.ബാക്കിയെണ്ണയിലേക്ക് ചിരവിവെച്ചിരിക്കുന്ന തേങ്ങ ഇട്ട് ബ്രൗണ്‍ നിറം ആകുന്നവരെ വറുക്കുക. അതിലേക്ക് മുളകുപൊടിയും,മല്ലിപ്പൊടിയും,ഉലുവപൊടിയും ചേര്‍ത്ത് മൂപ്പിക്കുക.വറുത്തുവെച്ചിരിക്കുന്ന ഇഞ്ചിയും തേങ്ങയും കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും വറ്റല്‍മുളകും താളിച്ച് അതില്‍ പച്ചമുളക് ഇട്ട് നന്നായി വറുക്കുക.അതില്‍ ആവശ്യത്തിന് ഉപ്പും പുളി പിഴഞ്ഞതും ചേര്‍ത്ത് ചെറുതായി തിളപ്പിക്കുക.ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് കുറുകുന്നവരെ തിളപ്പിക്കുക.ഇതിലേക്ക് ശര്‍ക്കര നന്നായി പൊടിച്ചു ചേര്‍ത്ത് കുറുക്കുപരുവത്തില്‍ ഇറക്കിവെയ്ക്കുക.

Read more topics: # food,# ginger curry,# recipe
food,ginger curry,recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES