മലയാളികളുടെ ഭക്ഷണകാര്യത്തില്‍ പണ്ട് മുതലേ കപ്പയ്ക്കുള്ള വലുതാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എന്ന് പറയുന്ന് പോലെ മലയാളികള്‍ക്ക പകപ്പയുടെ അഥവാ മരച്ചീനിയുടെ മാഹാത്മ്യം വലുതാണ്. കപ്പ പുഴുക്കും ചമ്മന്തിയും മീന്‍കൂട്ടാനും ഒക്കെയുള്ള കോമ്പിനേഷനുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. അത് പോലെ കപ്പയില്‍ ഒരു വെറൈറ്റി ഉണ്ടാക്കി നോക്കിയാലോ... കപ്പ കൊണ്ട് ഉപ്പ്മാവ്. മരച്ചീനി ഉപ്പ്മാവ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1.മരച്ചീനി - 1 കിലോ
2.തേങ്ങാ - 1 കപ്പ്
3.കടുക് - 1 റ്റീസ്പൂണ്‍
4.വറ്റല്‍ മുളക്- 5 എണ്ണം
5.ഉഴുന്ന് പരിപ്പ് - 1 റ്റീസ്പൂണ്‍
6.കറിവേപ്പില - 1 കൊത്ത്
7.എണ്ണ - കടുക് വറുക്കാന്‍
8.ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മരച്ചീനി കൊത്തി നുറുക്കി ഉപ്പിട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളയുക. അടികട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്, കടുക്, മുളക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ഇട്ട് പൊട്ടിക്കുക.അതിലേക്ക് മരച്ചീനിയും തേങ്ങയും ചേര്‍ത്ത് ഇളക്കുക.മുളക് പൊടിയും ഉപ്പും തിരുമ്മി, ഇത്തിരി വെളിച്ചണ്ണയും കുഴച്ച മിശ്രിതം ചേര്‍ത്ത് കഴിക്കാം.