Latest News

വറുത്തരച്ച മീന്‍കറി നുകരാം എളുപ്പത്തില്‍; തയ്യാറാക്കുന്ന വിധം ചുവടെ

Malayalilife
വറുത്തരച്ച മീന്‍കറി നുകരാം എളുപ്പത്തില്‍; തയ്യാറാക്കുന്ന വിധം ചുവടെ

ചപ്പാത്തി, പത്തിരി, ചോറ് എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയൊര് കറിയാണ് മീന്‍ കറികൂട്ട് മലയാളികള്‍ക്ക് മീന്‍കറിയോടുള്ള പ്രിയം അത്രയേറെയാണ്. സാധാരണ ഹോട്ടലുകളിലെ റെസ്റ്റുറന്റുകളിലെ മീന്‍കറി വ്യത്യസ്തമാകുന്നത് അതിലെ ചേരുവകള്‍ സവിശേഷമാകുമ്പോഴാണ്. അത്തരത്തില്‍ ഒരു മീന്‍കറി കൂട്ടാണ് വറുത്തരച്ച മീന്‍കറിക്കൂട്ട്

പാകം ചെയ്യാന്‍ വേണ്ട ചേരുവകള്‍: 

01. ചുവന്ന മുളക്  8
02. ഉലുവ  കാല്‍ ടീസ്പൂണ്‍
03. മല്ലിപ്പൊടി  രണ്ടു ടേബിള്‍ സ്പൂണ്‍
04. നല്ല ജീരകം  അര ടീസ്പൂണ്‍
05. കുരുമുളക്  ഒരു ടേബിള്‍ സ്പൂണ്‍
06. തേങ്ങ ചിരവിയത്  ഒരു മുറി തേങ്ങ
07. വെളുത്തുള്ളി  എട്ട് അല്ലി
08. മഞ്ഞള്‍ പൊടി  ഒരു ടീസ്പൂണ്‍
09. വാളന്‍ പുളി  ഒരു നെല്ലിക്കാ വലിപ്പത്തില്‍
10. ഫിഷ് മസാലപ്പൊടി  ഒരു ടേബിള്‍ സ്പൂണ്‍
11. വെള്ളം  ആവശ്യത്തിന്
12. വെളിച്ചെണ്ണ  മൂന്നു ടേബിള്‍ സ്പൂണ്‍
13. സവാള അരിഞ്ഞത്  ഒരെണ്ണം
14. നല്ല തരം മീന്‍ കഷണങ്ങളാക്കിയത് അര കിലോ
15. ഉപ്പ്  പാകത്തിന്
തയ്യാറാക്കുന്ന വിധം

01. ചുവന്നമുളക്, ഉലുവ, മല്ലിപ്പൊടി, നല്ല ജീരകം, കുരുമുളക് എന്നിവ വറുത്തെടുക്കുക.
02. ഇത് തേങ്ങ, വെളുത്തുള്ളി, മഞ്ഞള്‍പൊടി, വാളന്‍പുളി, ഫിഷ് മസാലപ്പൊടി, ഉപ്പ് എന്നിവയോടൊപ്പം ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക.
03. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള ബ്രൗണ്‍ നിറത്തില്‍ വറുക്കുക.
04. അരച്ചു വച്ച മസാലക്കൂട്ട് അതിലൊഴിച്ച് ഇളക്കി വേവിക്കുക.
05. തിളച്ചു കഴിഞ്ഞാല്‍ തീ താഴ്ത്തി ഏതാനും മിനിറ്റ് കൂടി അടുപ്പില്‍ വയ്ക്കുക.
06. ഒടുവില്‍ മീന്‍കഷണങ്ങളും ചേര്‍ത്തു പാകമാകുന്നതുവരെ ചെറുതീയില്‍ വേവിക്കുക.
07. ചോറിന്റെയോ, ചപ്പാത്തി, പത്തിരി എന്നിവയുടെ കൂടെയോ ചൂടോടെ കഴിക്കാം.

fishkari-preparation-in home kitchen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES