Latest News

നാടന്‍ മീന്‍കറി മുളകിട്ടത്!

Malayalilife
നാടന്‍ മീന്‍കറി മുളകിട്ടത്!


നാടന് മീന് കറി (മീന് മുളകിട്ടത്)

ചേരുവകള്::- മീന് കഷണങ്ങള് - 1
കിലോ വെളുത്തുള്ളി – 10 അല്ലി ഇഞ്ചി -
2 വലിയ കഷണം കുടം പുളി - 4
കഷണം മഞ്ഞള്പ്പൊ ടി - അര ടീസ്പൂണ്
കാശ്മീരി മുളകു പൊടി - 4 ടേബിള് സ്പൂണ്
ഉലുവ – അര ടീസ്പൂണ് കറിവേപ്പില - രണ്ട്
തണ്ട് വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന് കടുക്
തയ്യാറാക്കുന്ന വിധം: മീന് കഷണങ്ങള് വൃത്തിയായി കഴുകി മാറ്റി വെക്കുക.വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെക്കുക. കുടം പുളി അല്പം വെള്ളത്തില് ഇട്ടു വെക്കുക . ഒരു ചട്ടി അടുപ്പില് വെച്ച്
ചൂടാകുമ്പോള് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള് കടുകും കറിവേപ്പിലയും താളിക്കുക.ഇതിലേക്ക് ഉലുവ ചേര്ക്കണം. ഉലുവ മൂത്തുവരുമ്പോള്‍ വെളുത്തുള്ളി ,ഇഞ്ചി എന്നിവ ചതച്ചു വെച്ചിരിക്കുന്നത് ചേര്ത്ത് വയട്ടുക . മഞ്ഞപൊടിയും മുളകുപൊടിയും ചേര്ത്ത് മൂപ്പിക്കുക,
ആവശ്യത്തിന് വെള്ളം ചേര്ക്കുക ,പുളിവെള്ളവും ഉപ്പും കൂടി ചേര്ത്ത് നന്നായി തിള വരുമ്പോള് ഇതിലേക്ക് മീന് കഷണങ്ങള് ചേര്ത്ത് 20 മിനിറ്റ് അടച്ചുവെച്ച് വേവിയ്ക്കുക.വെന്തതിനു
ശേഷം അടപ്പ് മാറ്റി അര ടീസ്പൂണ് വെളിച്ചെണ്ണ , കറി വേപ്പില ഇവ ചേര്ത്തു ചട്ടി ഒന്ന് ചുറ്റിചെടുക്കുക . 

Read more topics: # fish cuurry,# recipe
fish cuurry recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES