Latest News

വേണ്ടത് കട്ടത്തൈരും ഏത്തപ്പഴവും ബട്ടറും; സ്വദിഷ്ടമായ എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി എളുപ്പത്തിൽ ഉണ്ടാക്കാം

Malayalilife
വേണ്ടത് കട്ടത്തൈരും ഏത്തപ്പഴവും ബട്ടറും; സ്വദിഷ്ടമായ എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി എളുപ്പത്തിൽ ഉണ്ടാക്കാം

രുചികരമായി വീട്ടിൽ ഉണ്ടാക്കാവുന്ന വിഭവമാണ് എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി. നമ്മുടെ അടുക്കളയിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ മതിയാകും ഇത് ഉണ്ടാക്കാൻ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി തീർച്ചയായും ഇത് പരീക്ഷിക്കുക.

എഗ്ഗ്ലസ്സ് ബനാന കേക്കിനു വേണ്ട ചേരുവകൾ

ബട്ടർ-100 ഗ്രാം 
ഏത്തപ്പഴം-3
ബേക്കിങ്ങ് പൗഡർ- 1 ടേബിൾ സ്പൂൺ
വാനിലാ എസ്സൻസ- 1 ടേബിൾ സ്പൂൺ 
കൺഡൻസ്ഡ് മിൽക്ക്- 200 ഗ്രാം
ബേക്കിങ്ങ് സോഡ- 1 ടേബിൾ സ്പൂൺ
സാധാരണ ഉപയോഗിക്കുന്ന മാവ്- 2 കപ്പ്
കട്ടതൈര്- ഒന്നരക്കപ്പ്

എഗ്ഗ്ലസ്സ് ബനാന കേക്ക് ഉണ്ടാക്കേണ്ട വിധം.

ആദ്യം പഴം തൊലി കളഞ്ഞ് കഷ്ണങ്ങളായി മുറിക്കുക. പിന്നീട് ഒരു വലിയ ബൗളിൽ എല്ലാ ചേരുവകളെയും മിക്സ് ചെയ്യുക. എന്നിട്ട് ഒരു ഹാൻഡ് ബ്ലൻഡർ ഉപയോഗിച്ച് കൂട്ടിക്കുഴയ്ക്കുക.കഷ്ണങ്ങളും ചേരുവകളുമെല്ലാം നന്നായി കുഴയണം.

ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് ചൂടാക്കണം. ഈ സമയം ഒരു ബേക്കിങ് ട്രേ എടുത്ത് അതിൽ നന്നായി ബട്ടർ പുരട്ടണം.എന്നിട്ട് ആ ട്രേയിലേക്ക് കൂഴച്ചു വച്ചിരിക്കുന്ന മാവ് ഒഴിച്ച് അവനിൽ വയ്ക്കുക. 30-40 മിനിറ്റോളം ബേക്ക് ചെയ്യുക രുചികരമായ കേക്ക് തയ്യാർ.

Read more topics: # egg banana cake recipe
egg banana cake recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES