Latest News

ഡ്രാഗൺ ചിക്കൻ തയ്യാറാക്കാം

Malayalilife
topbanner
ഡ്രാഗൺ ചിക്കൻ തയ്യാറാക്കാം

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ ചിക്കൻ കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഡ്രാഗൺ ചിക്കൻ. ഇവ എങ്ങനെ രുചികരമായി തയ്യാറാക്കാം എന്ന്  നോക്കാം. 

ആവശ്യമുള്ള സാധങ്ങൾ

ബോൺലെസ് ചിക്കൻ -500gm
സവാള -2എണ്ണം
ക്യാപ്‌സിക്കം -1എണ്ണം
കശുവണ്ടി -1/2കപ്പ്‌
റെഡിച്ചില്ലി പേസ്റ്റ് -2ടേബിൾ സ്പൂൺ
മുട്ട -1എണ്ണം
ചുമന്ന മുളക് -4എണ്ണം
മൈദ -1/2കപ്പ്‌
കോൺഫ്ലോർ -1/4കപ്പ്‌
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2ടീസ്പൂൺ
ഉപ്പ്
മല്ലിയില
കുരുമുളക് പൊടി -1ടീസ്പൂൺ
സോയാസോസ് -3ടേബിൾ സ്പൂൺ
ടുമാറ്റോ സോസ് -1ടേബിൾ സ്പൂൺ
ഷുഗർ -1ടേബിൾ സ്പൂൺ കുക്കിംഗ്‌ ഓയിൽ
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ചിക്കൻ എടുത്തു അതിലേയ്ക്ക് ഒരു ടീസ്പൂൺ സോയ സോസ്, മുട്ട ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ്, മൈദ കോൺഫ്ലോർ, ഒരു ടീസ്പൂൺ റെഡിച്ചില്ലി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തു എടുത്തു ഗോൾഡൻ കളറിൽ ഫ്രൈ ചെയ്തു എടുക്കുക.ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചുടാകുബോൾ കശുവണ്ടി, ചുമന്ന മുളക് ഇടുക. അത് നന്നായി മൂത്തു കഴിയുബോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ക്യാപ്‌സിക്കം ചേർത്ത് ഒരു മൂന്നു മിനിറ്റ് വഴറ്റുക. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും നന്നായി വഴറ്റി റെഡിച്ചില്ലി പേസ്റ്റ്, സോയാസോസ്, ടൊമാറ്റോ സോസ്, ഉപ്പ്, പഞ്ചസാര ചേർത്ത് യോജിപ്പിച്ചു സോസ് രണ്ടു മിനിറ്റ് കഴിഞ്ഞു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചേർത്ത് നന്നായി ഇളക്കി നന്നായി ടോസ്റ് മസാല മുഴുവനും ചിക്കൻ പീസിൽ പിടിച്ചു ഡ്രൈ ആയി കഴിഞ്ഞു ചെയ്തു മല്ലിയില ചേർത്ത് സ്റ്റോവ് ഓഫ്‌ ചെയ്യാം.

Read more topics: # dragon chicken,# recipe
dragon chicken recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES