ഏവർക്കും പ്രിയപ്പെട്ട ഒരു നാലുമണി പലഹാരമാണ് ഈന്തപഴം പൊരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഈന്തപഴം :- 15 എണ്ണം
കടല പൊടി :-1 റ്റീകപ്പ്
മുളകുപൊടി :- 1/2 റ്റീസ്പൂൺ
കായ പൊടി :-2 നുള്ള്
ഉപ്പ് :- പാകതിനു
എണ്ണ. :- വറുക്കാൻ പാകതിനു
തയ്യാറാക്കുന്ന വിധം
ഈന്തപഴം ഉള്ളിലെ കുരു കളഞ്ഞ് ഉടക്കാതെ മാറ്റി വക്കുക. കടല പൊടി , മുളകുപൊടി,കായപൊടി, ഉപ്പു ഇവ എല്ലാം യൊജിപ്പിചു കുറചു
കട്ടിയുള്ള പരുവതിൽ വെള്ളം ചേർത്ത് കലക്കി എടുക്കുക. ഈന്തപഴം ഓരോന്നായി എടുത്തു മാവിൽ മുക്കി മാവു നന്നായി ഈന്തപഴത്തിൽ പിടിച്ച ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക .എണ്ണ കുറച്ചു മതിയാകുംഇതിന് . അങ്ങനെ എരിവും,മധുരവും ഉള്ള ഈന്തപഴം പൊരിച്ചത് റെഡി.