ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം ചിക്കൻ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ചിക്കൻ ലോലിപോപ്പ്. രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
●കോഴിക്കാല്‍ 4 എണ്ണം
●എണ്ണ 150 എണ്ണം
●തൈര് 3 ടേബിള്‍ സ്പൂണ്‍
●ഇഞ്ചി 5 എണ്ണം
●വെളുത്തുള്ളി 5 എണ്ണം
●കുരുമുളകുപൊടി അര സ്പൂണ്‍
●ചില്ലി സോസ് അര സ്പൂണ്‍
●സോയാസോസ് അര സ്പൂണ്‍
●അജിനോമോട്ടോ 1 നുള്ള്
●ഓറഞ്ച് കളര്‍ 1 നുള്ള്
●ഉപ്പ് 2 നുള്ള്
●മുട്ട 1 എണ്ണം
●റൊട്ടിപ്പൊടി 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക.