നോൺ വെജ് വിഭവങ്ങൾ കൊണ്ട് നിരവധി സ്‌നാക്‌സ് ഉണ്ടാക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ചിക്കൻ ഡോണട്ട് തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകൾ
മൈദ - 1കപ്പ്
ബ്രെഡ് പൊടി - 3/4 കപ്പ്
കടലമാവ് - 3 ടേബിൾ സ്പൂൺ
ബേക്കിങ് പൌഡർ - 1 ടീസ്പൂൺ
ഉപ്പ്
മുളക് പൊടി- 1 ടീസ്പൂൺ
നല്ലജീരകം പൊടിച്ചത് - 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
ചിക്കൻ മിൻസ് - 1 കപ്പ്
പച്ചമുളക് -3
പൊട്ടറ്റോ വേവിച്ച് ഉടച്ചത് - 2
മല്ലിച്ചെപ്പ്
എഗ്ഗ് -1
ഓയിൽ
തയ്യാറാക്കുന്ന വിധം
മൈദ, ബ്രെഡ് പൊടി, കടലമാവബേക്കിങ് പൌഡർ ഇവയെല്ലാം ഒരു ബൗളിൽ മിക്സ് ചെയ്തെടുക്കുക. പിന്നാലെ ആവശ്യത്തിനു ഉപ്പ് ചേർക്കുക. ശേഷം മുളക്‌പൊടി, നല്ലജീരകം പൊടി എന്നിവ അതിലേക് ചേർക്കുക. പിന്നാലെ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, പൊട്ടറ്റോ എന്നിവ ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യണം. ചിക്കൻ മിൻസ്, മല്ലിച്ചെപ്പ് ചേർത്തു നല്ലപോലെ കുഴക്കണം. ശേഷം മുട്ട ചേർത്ത് നല്ല പോലെ കുഴച്ചെടുത്തു ഒരു മണിക്കൂർ വെക്കുക. പിന്നീട് കയ്യിൽ ഓയിൽ പുരട്ടി മാവിൽ നിന്നും കുറച്ചു എടുത്തു ഡോണട്ട് ഷേപ്പിൽ പരത്തിയെടുക്കുക.ശേഷം അത് പോലെ ചെയ്തതിനു ശേഷം ഫ്രൈ ചെയ്യുക.