ചേരുവകള്‍
ചെമ്മീന്‍ - 1/2 കിലോ
പീച്ചിങ്ങ - ഒന്ന്
തക്കാളി ചെറുത് - ഒന്ന
സവാള - ഒന്ന്
പച്ചമുളക് - രണ്ട്
മുളക് പൊടി - 1 1/2ടേബിള്‍ സ്പൂണ്‍
ഗരം മസാല പൊടി - 1 സ്പൂണ്‍
പെരുംജീരകപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക്- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
ചെമ്മീന്‍ വൃത്തിയാക്കി മഞ്ഞള്‍ പൊടി, പെരുംജീരകപൊടി, ഉപ്പ് ഇവയിട്ട് വേവിക്കുക.അതിനുശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വേപ്പില ഇടുക. സവാള, പച്ചമുളക്, തക്കാളി ഇട്ട് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് നല്ലത് പോലെ വഴറ്റിയതിന് ശേഷം പീച്ചിങ്ങയും ചെമ്മീനും ചേര്‍ത്ത് നല്ലത് പോലെ മിക്‌സ് ചെയ്ത് മൂടി വെച്ച് വേവിക്കുക.പീച്ചിങ്ങ നല്ലത് പോലെ വെന്ത് കഴിയുമ്പോള്‍ തീ ഓഫ് ചെയ്യുക.( വേണമെങ്കില്‍ വെള്ളം വറ്റിച്ചെടുക്കുക) മല്ലിയില അല്പം ചേര്‍ക്കുക.