പ്രാതലിന് ഏവരും നിത്യേനെ ഉപയോഗിക്കുന്ന ഒരു വിഭവമാണ് കടല. പലതരത്തിലുള്ള വിഭവങ്ങൾ ഇത് കൊണ്ട് നമുക്ക് തയ്യാറാക്കാം. ഏറെ രുചികരമായ നടൻ കടല കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ
കടല ഒരു കപ്പ്
ഒരു പകുതി സവാള അരിഞ്ഞത്
രണ്ട് പച്ചമുളക്
എട്ട് അല്ലിയോളം ചെറിയ ഉള്ളി
രണ്ട് ടേബിൾ സ്പൂൺ ചിക്കൻ മസാല
അര ടീസ്പൂൺ ഗരം മസാല
അരക്കപ്പ് തേങ്ങ
കുറച്ച് വെളിച്ചെണ്ണ
കുറച്ചു കറിവേപ്പില
മഞ്ഞൾപൊടി അര ടീസ്പൂൺ
ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഓവർ നൈറ്റ് കുതിർത്തുവച്ച കടല മഞ്ഞൾപ്പൊടിയും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും സവാളയും കുറച്ച് വെള്ളവും ഒഴിച്ച് 6 വിസിൽ അടിച്ചു കുക്കറിൽ ഒന്ന് വേവിച്ചെടുക്കണം. ഈ സമയത്തിനുള്ളിൽ അരക്കപ്പ് തേങ്ങയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഒന്ന് ഗോൾഡൻ ബ്രൗൺ കളർ ആകുന്നവരെ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം.
അതിനുശേഷം വറുത്ത തേങ്ങയും ഒരു സ്പൂൺ വേവിച്ച് എടുത്ത കടലയും കൂടി മിക്സിയിൽ അടിച്ചു നമ്മുടെ കടലക്കറിയിൽ ചേർത്തുകൊടുക്കണം. ഇതിൽ അര ടീസ്പൂൺ ഗരം മസാല കറിവേപ്പിലയും ഇട്ട് അഞ്ച് മിനിറ്റ് തിളപ്പിച്ചതിനുശേഷം കടുകും ചെറിയുള്ളിയും കറിവേപ്പിലയും താളിച്ച് ഇട്ട് മിക്സ് ആക്കി എടുത്താൽ നല്ല അടിപൊളി നാടൻ കടലക്കറി റെഡി ആവുന്നതാണ്.