വീട്ടില്‍ അനായസമായി സ്വാദിഷ്ടമായ ചക്കപ്പൊരി തയ്യാറാക്കാം. തയ്യാറാക്കേണ്ട വിധം
1 മൈദ -അരക്കപ്പ്
2 പഞ്ചസാര-രണ്ട് വലിയ സ്പൂണ്‍
3 മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
4 ബേക്കിങ് സോഡ- ഒരു നുള്ള്
5 ചക്കപ്പഴം- 15 ചുള
6 വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് കട്ടകളില്ലാത്ത മയമുള്ള കുറുകിയ മാവു തയ്യാറാക്കണം
പാനില് വെളിച്ചെണ്ണ ചൂടാക്കുക
ചക്കപ്പഴത്തിന്റെ ചുളകള്‍ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഇടുക. ഒരുവശം വെന്ത ശേഷം മറിച്ചിട്ട് ഗോള്‍ഡന്‍ നിറത്തില്‍ വറുത്ത് കോരുക.
പേപ്പര്‍ ടവ്വലില്‍ നിരത്തി എണ്ണ കളഞ്ഞ ശേഷം ചായയ്‌ക്കൊപ്പമോ വിഷു സദ്യക്കൊപ്പമോ വിളമ്പാം