ആവശ്യമുള്ള സാധനങ്ങള്‍:
ക്യാരറ്റ് - അരക്കിലോ
വെണ്ണ് - 100 ഗ്രാം
പാല്‍ - അര ലിറ്റര്‍
പഞ്ചസാര - 150 ഗ്രാം.
ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂണ്‍
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം
ഉണ്ടാക്കുന്ന വിധം:
അണ്ടിപ്പരിപ്പും ബദാമും ചെറിയ കഷ്ണങ്ങളായി നുറുക്കിയശേഷം (എണ്ണയില്ലാതെ) വറുത്തു വയ്ക്കുക.
ക്യാരറ്റ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്യുക.
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ വെണ്ണ് ഇട്ട് ഉരുകുമ്പോള്‍ ക്യാരറ്റിട്ട് വഴറ്റുക. തുടര്‍ച്ചയായി ഇളക്കണം.
ക്യാരറ്റ് ഒന്നു മൃദുവായാല്‍ പാല്‍ ഒഴിക്കുക.
ഇനി പഞ്ചസാര ചേര്‍ക്കാം.
അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, ഏലയ്ക്കാപ്പൊടി എന്നിവയും ചേര്‍ക്കാം. തുടര്‍ച്ചയായി ഇളക്കണം.
കുറച്ചുകഴിഞ്ഞാല്‍, ചേരുവകളെല്ലാം യോജിച്ച് കുഴഞ്ഞ പരുവത്തിലാവാന്‍ തുടങ്ങും. വെള്ളമയം വറ്റി, മിശ്രിതം പാനില്‍ കിടന്ന് ഉരുണ്ടുകളിക്കുന്ന പരുവത്തില്‍ വാങ്ങാം.