Latest News

ചുടുള്ള ബ്രഡ് ഉരുളകിഴങ്ങ് റോള്‍സ്

Malayalilife
  ചുടുള്ള ബ്രഡ് ഉരുളകിഴങ്ങ് റോള്‍സ്

മ്മുടെ വീടുകളില്‍ സാധാരണ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങള്‍ ആണ് ബ്രഡ് , ഉരുളകിഴങ്ങ്,മുട്ട എന്നിവ.എങ്കില്‍
അതെല്ലാം ഉപയോഗിച്ച് ഇന്ന് ഒരു നാല് മണി പലഹാരം ആയാലോ.വളരെ എളുപ്പത്തില്‍. ഉണ്ടാക്കാവുന്ന ഒരു റോള്‍ ആണിത്.ബ്രഡ് ഉരുളകിഴങ്ങ് റോള്‍.

ചേരുവകള്‍
ബ്രഡ്-10
ഉരുളകിഴങ്ങ് -3
മുട്ട -2
പാല്‍ - 1/4 കപ്പ്
പച്ചമുളക് -2
സവാള -1
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 സ്പൂണ്‍
കറി വേപ്പില - 1 തണ്ട്
മല്ലിപൊടി - 1/2 സ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 സ്പൂണ്‍
മസാലപൊടി - 1/2 സ്പൂണ്‍
കുരുമുളക്‌പൊടി - 1/2 സ്പൂണ്‍
പഞ്ചസാര - 1 സ്പൂണ്‍
റെസ്‌ക് - 6

തയ്യാറാക്കുന്ന വിധം

ആദ്യമായി ഫില്ലിങ്ങിന് വേണ്ടിയുള്ള മസാല തയ്യാറാക്കാം..ഉരുളകിഴങ്ങ് ഉപ്പും മഞ്ഞള്‍പൊടിയുംചേര്‍ത്ത് നന്നായി വേവിച്ച് ഉടച്ചു വക്കുക.ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ സവാള കറി വേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

സവാള നന്നായി വഴന്നു കഴിയുമ്പോള്‍ പൊടികള്‍ ചേര്‍ക്കുക.ശേഷം വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.മസാല റെഡി.

എടുത്ത് വച്ചിരിക്കുന്ന പാലില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.ഈ പാലിലേക്ക് ഓരോ ബ്രഡ് ആയി മുക്കി കുതിര്‍ത്ത് പിഴിഞ്ഞ് എടുക്കുക.ഇനി ഇതിലേക്ക് ഫില്ലിങ്ങ് വച്ചു മടക്കുക.മുട്ട ഉപ്പും കുരുമുളകുപൊടിയും നന്നായി അടിച്ചു പതപ്പിക്കുക.ഇതിലേക്ക് ഫില്ലിങ്ങ് നിറച്ച് വച്ചിരിക്കുന്ന ഓരോ ബ്രഡും മുക്കുക.തുടര്‍ന്ന് റെസ്‌ക് പൊടിയില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.

Read more topics: # bred potato roll
bred potato roll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES