ബ്രഡ് ടോസ്റ്റ് പതിവായി കഴിക്കുന്നവരുണ്ട്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് പോലും ചിലര്‍ക്ക് ബ്രഡാണ്. പതിവായി ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ബ്രഡ് ടോസ്റ്റ് ചെയ്‌തോ നെയ്യില്‍ വറുത്തോ ദിവസേന കഴിക്കുന്നത് ക്യാന്‍സറിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ചൂടാകുമ്ബോള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ 120 ഡിഗ്രിക്ക് മുകളില്‍ ചൂടാകുമ്ബോള്‍ ഇതില്‍ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത്.
നിത്യേന ഇത് ശരീരത്തില്‍ എത്തിയാല്‍ ക്യാന്‍സറിനെ വിളിച്ചുവരുത്താമെന്ന് ഡോ. ജിയോട്ട മിത്രോ പറയുന്നു. ഹെറ്റെറിക്കലിക് ആമിന്‍സ്, ആരോമാറ്റിക്ക് ഹൈഡ്രോകാര്‍ബണ്‍ എന്നിവയുടെ അളവ് ടോസ്റ്റ് ചെയ്‌തെടുക്കുന്ന ബ്രഡില്‍ കൂടുതലായിരിക്കും. ഇത് ക്യാന്‍സറിന് കാരണമാകാമെന്നാണ് വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ട് ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നത്.