ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കൂന്തൽ റോസ്റ്റ്. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
കൂന്തൽ -1 കിലോ
സവാള -2വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾസ്പൂൺ
പച്ചമുളക് -1
മുളക് പൊടി -1 ടേബിൾസ്പൂൺ
കുരുമുളക് പൊടി -1 1/2 ടേബിൾസ്പൂൺ
തേങ്ങ പാൽ -1/2കപ്പ്
കറി വേപ്പില -2തണ്ട്
കടുക് -1tsp
ഓയിൽ
വലിയ ജീരകം -1/2 ടേബിൾസ്പൂൺ
ഗരം മസാല പൊടി -1/2 ടേബിൾസ്പൂൺ
ഉപ്പ
തക്കാളി -1/2
ഇനി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
കഴുകി വിർത്തിയാക്കി വച്ചിരിയ്ക്കുന്ന കൂന്തൽ ഒരു പാത്രത്തിൽ അടച്ചു വച്ചു അതിന്റെ വെള്ളം വറ്റുന്നത് വരെ വേവിയ്ക്കുക. ഇ സമയത്ത് വേറൊരു പാൻ അടുപ്പിൽ വച്ചു അതിൽ 2tbsn ഓയിൽ ഒഴിച്ച് കടുക് പൊട്ടിയ്ക്കുക.കറിവേപ്പില ഇട്ടു കഴിഞ്ഞു വലിയ ജീരകം ചേർക്കുക . ഇതിലേയ്ക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും. മുളക് ചതച്ചതും കൂടി ചേർത്ത് വഴറ്റുക. പച്ച മണം മാറി മാറി കഴിയുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിയ്ക്കുന്ന സവാള ചേർത്ത് കൊടുക്കണം. അത് ബ്രൗൺ കളർ ആകുന്നത് വരെ മൂപ്പിയ്ക്കുക. ഇതിലേയ്ക്കു ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് കൊടുക്കണം. അത് നന്നായി ഉടയും വരെ വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും, മുളക്പൊടിയും, കുരുമുളക്പൊടിയും ചേർത്ത് വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം കൂന്തൽ ഇതിലേയ്ക്കു ചേർത്ത് ഇളക്കുക. തേങ്ങാപാൽ കൂടി ചേർത്ത് ഇളക്കി ഗരം മസാല തൂകി വറ്റിച്ചെടുക്കാം. അങ്ങനെ കൂന്തൽ റോസ്റ്റ് റെഡി.. ചൂടോടെ സെർവ് ചെയാം.