പനീർ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. അതിൽ കുരുമുളകു ചേര്‍ത്തുണ്ടാക്കുന്ന പനീര്‍ വിഭവമാണ് പനീര്‍ കാലിമിര്‍ച്. കുറഞ്ഞ സമയം കൊണ്ട് രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
പനീര്‍ - കാല്‍ കിലോ
സവാള - 2 എണ്ണം
ഗ്രാമ്പൂ - 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
കറുവാപ്പട്ട - ഒരു കഷ്ണം
ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളകു പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
തൈര് - 3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ജീരകപ്പൊടി - മുക്കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍ .
മുളകുപൊടി - അര ടീസ്പൂണ്‍ .
മഞ്ഞള്‍ - കാല്‍ ടീസ്പൂണ്‍ .
ഗരം മസാല - കാല്‍ ടീസ്പൂണ്‍ .
മല്ലിയില .
ഉപ്പ് .
ഓയില്‍ .
തയ്യാറാക്കുന്ന വിധം .
സവാള ബ്രൗണ്‍ നിറമാകുന്നതു വരെ നന്നായി വഴറ്റി അരച്ചെടുക്കുക. ശേഷം ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേർത്ത് വഴറ്റുക. സവാള പേസ്റ്റ് ഇതിലേയ്ക്ക് ചേര്‍ത്തിളക്കണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റും അതിനൊപ്പം ചേര്‍ത്തിളക്കണം. ശേഷം തൈരും ചേര്‍ത്തിളക്കുക. അതിന് പിന്നാലെ മസാലപ്പൊടികളും ഉപ്പും അതിലേക്ക് ചേര്‍ത്തിളക്കി അല്‍പസമയം ഇളക്കുക. ശേഷം പനീര്‍ കഷ്ണങ്ങളാക്കി ചേര്‍ത്തിളക്കാം. ഇവ നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങി മല്ലിയില ചേര്‍ത്തുപയോഗിയ്ക്കാം.