നല്ല പൂവ് പോലത്തെ പാലപ്പവും വെള്ളയപ്പവും 15 മിനിറ്റ് കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
റവ -1 1/2 കപ്പ്
നാളികേരം -1 കപ്പ്
ചോറ് -1/2 കപ്പ്
പഞ്ചസാര -2 ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 2 1/2 മുതൽ 3 കപ്പ് വരെ
തയ്യാറാക്കുന്ന വിധം
2 കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ റവ, തേങ്ങാ തിരുമ്മിയത്, ചോറ്, പഞ്ചസാര, യീസ്റ്റ്, എന്നിവ നന്നായി അരച്ചെടുക്കുക , അതിനു പിന്നാലെ ആവശ്യമെങ്കിൽ 1 കപ്പ് വെള്ളം കൂടി ചേർക്കാവുന്നതാണ്. 15 മിനിറ്റ് നേരം അരച്ച മാവ് പുളിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പം തയ്യാറാക്കാം. വെള്ളയപ്പം തയാറാക്കാൻ 2 1/2 കപ്പ് വെള്ളവും പാലപ്പത്തിന് 3 കപ്പ് വരെ വെള്ളവും ചേർക്കാവുന്നതാണ്.