Latest News

സ്വാദിഷ്‌ടമായ ഇലയട തയ്യാറാക്കാം

Malayalilife
സ്വാദിഷ്‌ടമായ ഇലയട തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഇലയട. സ്വാദിഷ്‌ടമായ ഇലയട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

ആവശ്യമുള്ള സാധനങ്ങൾ 

 
വറുത്ത അരിപ്പൊടി 3 കപ്പ്

 ഉപ്പ് - 1/4 ടീസ്പൂൺ

 നെയ്യ് - 1 ടീസ്പൂൺ

 ശർക്കര - 100 ഗ്രാം

 തേങ്ങാ - 1 എണ്ണം തിരുവിയത്

 ഏലക്കാ - 3 എണ്ണം

 വെള്ളം തിളപ്പിച്ചത് - ആവശ്യത്തിന്‌


തയ്യാറാക്കുന്ന  വിധം...

  അരിപ്പൊടിയിൽ  നെയ്യും ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് മാവ് നല്ലപോലെ കുഴച്ചെടുക്കുക. വാഴ ഇല വാട്ടി എടുക്കേണ്ടതാണ്.  3 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി അരിച്ചെടുക്കുക. ത്തിന് ശേഷം  ശർക്കര അടുപ്പിൽ വെച്ച് കുറുക്കി എടുക്കുക. കുറുകി വരുന്ന സമയത്ത്  തേങ്ങ  ചേർത്ത് നന്നായി വരട്ടി അതിൽ ഏലക്കാ പൊടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. വാട്ടിയ ഇലയിൽ മാവ് പരത്തിയതിന് ശേഷം അതിന് മുകളിലായി ഫില്ലിങ്ങ് വെച്ച് അരുക് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുക.

Read more topics: # How to make tasty ilayada
How to make tasty ilayada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES