ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവുമെല്ലാം കഴിക്കാൻ പറ്റിയ ഒന്നാണ് ബീഫ് കറി. കുറഞ്ഞ സമയം കൊണ്ട് രുചികരമായ ബീഫ് കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ചേരുവകൾ
ബീഫ്-അരക്കിലോ
സവാള-3
പച്ചമുളക്-4
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
മസാല തയ്യാറാക്കാൻ
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-5
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
ഗ്രാമ്പൂ-2 ഏലയ്ക്ക-2
തയ്യാറാക്കുന്ന വിധം
ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടിയ ശേഷം അവ വേവിച്ചെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക അതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തത്ത് നന്നായി ഇളക്കുക. പിന്നാലെ .മസാലയ്ക്കുള്ള എല്ലാ ചേരുവകളും ചെറുതായി ചൂടാക്കിയ എടുത്തതിന് ശേഷം മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. പിന്നാലെ പാനിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ത്തത്ത് നന്നായി ഇളക്കുക. അരച്ച അല്‍പം വെള്ളം ചേര്‍ത്ത് മസാലയും ഗരം മസാല പൗഡറും ചേർത്തിളക്കി അടച്ചു വച്ചു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങാവുന്നതാണ്.