വെജിറ്റേറിയൻ പ്രിയമാർവർക്ക് കഴിക്കാവുന്ന ഒരു വെറൈറ്റി ഭക്ഷണമാണ് പനീർ ടിക്ക. ഇവ എങ്ങനെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :
പനീർ - 200 ഗ്രാം
മുളകുപൊടി - രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
മഞ്ഞപ്പൊടി - ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി അരച്ചത് - ഒരു ടേബിൾസ്പൂൺ
തൈര് - രണ്ട ടേബിൾസ്പൂൺ
വെണ്ണ - ഒരു ടേബിൾസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
പനീർ 2 ഇഞ്ച് നീളത്തിൽ കഷണങ്ങളായി മുറിച്ച് എടുത്ത ശേഷം ഒരു ഫോക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങൾ ഇടുക. ശേഷം അതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. പനീറിൽ പുരട്ടി ഈ മിശ്രിതം കുറഞ്ഞത് 20 മിനിറ്റ് വെക്കുക. ഒരു നോൺ സ്റ്റിക് പാനിൽ ഒരു ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി പനീർ ഇട്ടു ചെറുതീയിൽ ഇരുവശവും ബ്രൗൺ നിറം ആകും വരെ മൊരിച്ചെടുക്കുക.