പഞ്ഞമാസമായാണ് കർക്കടക മാസം പൊതുവെ എന്ന് പഴമക്കാർ പറയാറുള്ളത്. ആരോഗ്യം നിലനിർത്താൻ ഈ കർക്കടക മാസത്തിൽ ഏവരും ശ്രദ്ധ ചെലുത്താറുണ്ട്. പ്രത്യേകം ഔഷധ കൂട്ടുകൾ ചേർത്തു ഉണ്ടാക്കുന്ന ഔഷധക്കഞ്ഞി ഉൾപ്പെടെ കുടിക്കാറുമുണ്ട്. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ഞവരയരി -100ഗ്രാം
ചുക്ക്,കുരുമുളക്, തിപ്പല്ലി, കുറുംതോട്ട ,ജീരകം, അതിമധുരം, ഓമം
(ഉണക്കിപ്പൊടിച്ചത്) -5 ഗ്രാം വീതം
ചുവന്നുള്ളി -5 അല്ലി
ഉഴിഞ്ഞ, കടലാടി-രണ്ടും ഒരുപിടി
തേങ്ങാപ്പാൽ-ഒരു പാത്രം
ഇന്തുപ്പ്-ആവശ്യത്തിന്
ഉലുവ -25 ഗ്രാം
തയ്യാറാക്കുന്ന വിധം .
വൃത്തിയായി കഴുകിയ 100 ഗ്രാം ഞവരയരി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍ ഒരു കിഴിപോലെ കെട്ടി ഇതിൽ ഇട്ടു വേവിച്ചെടുക്കാം. ഒന്ന് തിളച്ച് വരുമ്പോൾ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. ശേഷം ഒരു പാത്രം തനി തേങ്ങാപാലും, ഉഴിഞ്ഞയും, കടലാടിയും നന്നായി അരച്ചുചേർത്ത് അതിലേക്ക് ഇളക്കി മൂടിവെക്കുക. പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന് ഇന്തുപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് കിഴി നന്നായി പിഴിഞ്ഞുമാറ്റാൻ മറക്കരുത്.