കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് ഈന്തപ്പഴം വട. സ്വാദിഷ്‌ടമായ ഈന്തപ്പഴം വട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
1.മുട്ട- മൂന്ന്
2.പഞ്ചസാര- രണ്ടരകപ്പ്
3.ഈന്തപ്പഴം കുരു കളഞ്ഞുപൊടിയായി അറിഞ്ഞത്- മൂന്നു കപ്പ്
4.എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
പഞ്ചസാരയും മുട്ടയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് റവ ചേർത്ത് ഇളക്കി എടുക്കുക. ശേഷം അതിലേക്ക് ഈന്തപ്പഴം ചേര്‍ത്തു വട പാകത്തിനുള്ള മാവ് തയ്യാറാക്കി എടുക്കുക. പിന്നാലെ വടയുടെ ആകൃതിയില്‍ മാവ് പരത്തി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തു എടുക്കുക.
.