വളരെ അധികം രുചികരമായ ഒരു വിഭവമാണ് ആലൂ പറാത്ത. കുട്ടികൾക്കും മുതിർന്നവർക്കും ഇൽമ് ഇഷ്‌ടമാകുന്ന ഈ വിഭവം എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ഗോതമ്പു പൊടി - രണ്ടു കപ്പ്
ഉരുളക്കിഴങ്ങു - മൂന്നെണ്ണം വേവിച്ചത്
സവാള - ഒരെണ്ണം
പച്ചമുളക് - രണ്ടെണ്ണം
ഇഞ്ചി - ചെറിയകഷ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി - അര ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
നെയ്യ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - കാൽ കപ്പ് ചെറുതായി അരിഞ്ഞത്
പറാത്ത മസാല - രണ്ടു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഗോതമ്പു പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ചപ്പാത്തി കുഴകുന്നതുപോലെ ചെറുചൂടുവെള്ളം ചേർത്ത് രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ചു നന്നായി കുഴച്ചെടുക്കുക. ശേഷം അവ ഉരുളകളാക്കി വയ്ക്കുക. ഒരു ബൗളിൽ ഉരുളക്കിഴങ്ങു ഗ്രേറ്റ് ചെയ്തെടുത്ത ശേഷം അതിലേക്ക് സവാള , പച്ചമുളക് ,ഇഞ്ചി ,മുളകുപൊടി ,മഞ്ഞൾ പൊടി , ഉപ്പ് , മല്ലിയില , പറാത്ത മസാല ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു ഉരുള കുഴച്ചു വച്ച മാവിൽ നിന്നും എടുത്ത ശേഷം ഇതിനുള്ളിൽ പൊട്ടറ്റോ ഫില്ലിംഗ് വച്ച് അടച്ചു പൊടി വിതറി പരത്തിയെടുത്തു ചൂടായ പാനിൽ പറാത്തയുടെ രണ്ടു വശവും നെയ്യ് തടവി ചുട്ടെടുക്കാവുന്നതാണ്.