ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് മൽസ്യം. എന്നാൽ മീൻ കൊണ്ട് ഒരു ഫിഷ് മോളി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
1) കരിമീൻ – 1/2 കിലോ
2) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
3) മഞ്ഞൾപൊടി – 1/2 ടീസ്പൂണ്‍
4) കുരുമുളക് മുഴുവനോടെ – 1/2 ടീസ്പൂണ്‍
5) ഇഞ്ചി – ഒരു ചെറിയ കഷ്ണം
6) വെളുത്തുള്ളി – 3 അല്ലി
7) പച്ചമുളക് – 3 എണ്ണം
൮) സവാള – 1 എണ്ണം
9) തേങ്ങയുടെ ഒന്നാം പാൽ – 1/2 കപ്പ്
10) തേങ്ങയുടെ രണ്ടാംപാൽ – 3/4 കപ്പ്
11) തക്കാളി – 1 വലുത്
12) വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിനു
13) കോണ്‍ഫ്ലവർ – 2 ടീസ്പൂണ്‍
14) കറിവേപ്പില – 2 തണ്ട്
15) ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി മഞ്ഞൾപൊടിയും കുരുമുളകുപൊടിയുംഉപ്പും ചേർത്ത് പുരട്ടി അരമണിക്കൂർ മാറ്റി വെക്കുക .പുരട്ടി വെച്ച മീൻ അല്പ്പം എണ്ണയിൽ രണ്ടോ മൂന്നോ മിനിട്ട് വറുത്തെടുക്കുക . മൊരിഞ്ഞു പോകരുത് .ഒരു പാനിൽ എണ്ണ ചൂടാക്കി മുഴുവനെയുള്ള കുരുമുളക് ഇടുക .
ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും ഇട്ട് വഴറ്റുക .പച്ചമണം മാറുമ്പോൾ സവാള ചേർത്ത് വഴറ്റുക .സവാള വാടിതുടങ്ങുമ്പോൾ രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക .ഇതിൽ വറുത്ത മീൻ ചേർക്കുക . കറി അല്പം കുറുകി വരുമ്പോൾ വട്ടത്തിൽ അരിഞ്ഞ തക്കാളിയും കറിവേപ്പിലയും ഉപ്പും ചേർക്കുക . ഒന്ന് തിളച്ച ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി കോണ്‍ഫ്ലവർ അല്പം തേങ്ങാപാലിൽ കലക്കി ചേർക്കുക . അടുപ്പിൽ നിന്ന് ഇറക്കുക .