നോൺ വെജ് വിഭവങ്ങൾ ഏവർക്കും ഇഷ്‌ടപ്പെടുന്ന ഒന്നാണ് മീൻ. മീൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. വളരെ എളുപ്പം തന്നെ സ്വാദിഷ്‌ടമായ രീതിയിൽ ഫിഷ് മഞ്ചൂരിയന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
മീന്‍ കഷണങ്ങള്‍- 250 ഗ്രാം
ഉള്ളി (അരിഞ്ഞത്)- 4 എണ്ണം
ഇഞ്ചി (അരിഞ്ഞത്)- രണ്ട് ടീസ്‌പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്)- ഒരു ടീസ്‌പൂണ്‍
അരിപ്പൊടി- കാല്‍ കപ്പ്
റവ- മൂന്ന് ടേബിള്‍സ്‌പൂണ്‍
മുളകുപൊടി- കാല്‍ ടീസ്‌പൂണ്‍
ഉണക്കമുളക്- 2 എണ്ണം
എണ്ണ- മൂന്ന് ടേബിള്‍സ്‌പൂണ്‍
വെള്ളം- ഒന്നര കപ്പ്
പാല്‍ - ഒരു ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വ്യത്തിയാക്കിയ മീന്‍ കഷണങ്ങളിൽ ഒരു ടേബിള്‍സ്‌പൂണ്‍ പാലും കുറച്ച് വെള്ളവുമൊഴിച്ച് പത്തു മിനിറ്റ് നേരം തിളപ്പിച്ച് വേവിക്കുക. ശേഷം റവയും അരിപ്പൊടിയും കാല്‍ ടീസ്‌പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കൊണ്ട് ഇവ നന്നായി ഇളക്കുക. അതിലേക്ക് വേവിച്ച മീന്‍കഷണങ്ങളിട്ട ശേഷം ഇളക്കുക. പിന്നാലെ ചൂടായ പാനില്‍ എണ്ണയൊഴിച്ച് മീന്‍ കഷണങ്ങള്‍ ഇട്ട് വറക്കുക. ഇഞ്ചി,വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ബാക്കി വരുന്ന എണ്ണയില്‍ മൂപ്പിക്കുക. ഉപ്പും ഉള്ളിയും അതോടൊപ്പം ചേര്‍ക്കുക. ഇതിലേക്ക് ഒന്നരകപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക.
അതിന് ശേഷം കാല്‍ കപ്പ് വെള്ളവുമൊഴിച്ച് ഒരു ടേബിള്‍സ്‌പൂണ്‍ റവയും ഇളക്കുക. കൊഴുത്തു വരുന്ന ഗ്രേവി മീന്‍ കഷണത്തിന് മുകളിലേക്ക് ഇവ ഒഴിക്കുക. സ്വാദിഷ്‌ടമായ ഫിഷ് മഞ്ചൂരിയന്‍ തയ്യാർ.