Latest News

സ്വാദിഷ്‌ടമായ എഗ്ഗ് കോക്കനട്ട് ഫ്രൈ തയ്യാറാക്കാം

Malayalilife
 സ്വാദിഷ്‌ടമായ എഗ്ഗ് കോക്കനട്ട് ഫ്രൈ തയ്യാറാക്കാം

മുട്ട കൊണ്ട് ധാരാളം വിഭവങ്ങൾ നമുക്ക് തയ്യാറാക്കാൻ സാധിക്കാറുണ്ട്. എന്നാൽ വളരെ ചുരുങ്ങിയ സാമ്യം കൊണ്ട് പുഴുങ്ങിയ മുട്ട വച്ച് തയ്യാറാക്കാവുന്ന എഗ്ഗ് കോക്കനട്ട് ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

മുട്ട-5എണ്ണം
ഡെസിക്കേറ്റഡ് കോക്കനട്ട്/തേങ്ങ-7 സ്പൂൺ
മുളക്പൊടി-1tbs
മഞ്ഞൾ പൊടി-1/4ts
ഗരം മസാല-1ts
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1tbs
ഉപ്പ്, വെളിച്ചെണ്ണ-ആവശ്യത്തിന്
കടുക്-1/4ts
വേപ്പില-2തണ്ട്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ  മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് ചെയ്ത് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വന്നാൽ കടുകും കറി വേപ്പിലയും ഇട്ട് പൊട്ടിച്ച ശേഷം  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ  ചേർക്കുക. പിന്നാലെ അതിലേക്ക്  തേങ്ങയും മസാലപൊടികളും ഉപ്പും,കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ച ശേഷം ഇതിലേക്ക് ചേർത്തു ചെറുതായൊന്ന്  മൊരിയിച്ചെടുക്കുക അതിലേക്ക്‌ പുഴുങ്ങിയ മുട്ട ചേർത്തു മിക്സ് ആക്കുക. എഗ്ഗ് കോക്കനട്ട് ഫ്രൈ റെഡി.

Read more topics: # Egg coconut fry recipe
Egg coconut fry recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക