Latest News

വിശ്വശാന്തി ഫൗണ്ടേഷനിലേക്ക് മൂന്ന് ലക്ഷം നല്കി നടി സംയുക്ത; പത്ത് ലക്ഷം രൂപ നല്‍കി അമല്‍ നീരദ് പ്രൊഡക്ഷന്‍സ്;  മാര്‍ക്കോ ചിത്ര ത്തിന്റെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദും ദുരിതാ ശ്വാസനിധിയിലേക്ക് നല്കിയത് 10 ലക്ഷം

Malayalilife
വിശ്വശാന്തി ഫൗണ്ടേഷനിലേക്ക് മൂന്ന് ലക്ഷം നല്കി നടി സംയുക്ത; പത്ത് ലക്ഷം രൂപ നല്‍കി അമല്‍ നീരദ് പ്രൊഡക്ഷന്‍സ്;  മാര്‍ക്കോ ചിത്ര ത്തിന്റെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദും ദുരിതാ ശ്വാസനിധിയിലേക്ക് നല്കിയത് 10 ലക്ഷം

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് ധനസഹായവുമായി നടി സംയുക്ത. മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് നടി മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകര്‍ത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് നടി ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അവര്‍ക്കുള്ള പിന്തുണയുടെ ആദ്യപടിയായി വയനാട്ടില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നുവെന്നും നടി കുറിച്ചു. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ എല്ലാവരോടും നടി അഭ്യര്‍ഥിക്കുകയും ചെയ്തു.

ഉരുള്‍പൊട്ടലിന്റെ ഭീതിയിലായവര്‍ക്കായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സ്.കമ്പനി പാര്‍ട്ണര്‍ ജ്യോതിര്‍മയിയാണ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ചെക്ക് കൈമാറിയത്. 

ഉണ്ണി മുകുന്ദന്‍ നായകനായി ഹനീഫ് അദേനി സംവി ധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്ര ത്തിന്റെ നിര്‍മ്മാ താവ് ഷെരീഫ് മുഹമ്മദും ദുരിതാ ശ്വാസനിധി യിലേക്ക് പത്തു ലഷം നല്‍കി.

ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. മോഹന്‍ലാല്‍ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷന്‍ 3 കോടി രൂപയും നല്‍കിയിരുന്നു.മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷം രൂപയും, ജോജു ജോര്‍ജ് 5 ലക്ഷം രൂപയും, തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവിയും, രാം ചരണും ചേര്‍ന്ന് 1 കോടി രൂപയും അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയുമടക്കം നിരവധി പേരാണ് തുക കൈമാറിയത്.മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇവര്‍ സഹായങ്ങള്‍ നല്‍കിയത്.

wayanad helping hand

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES