ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ-സാമൂഹിക അവസഥയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിച്ച ചിത്രമാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദി കാശ്മീര്‍ ഫയല്‍സ്. സിനിമ പറയുന്ന ചരിത്രത്തിനും രാഷ്ട്രീയത്തിനും അപ്പുറം സംവിധായനും അദ്ദേഹത്തിന്റെ നിലപാടുകളും മുമ്പും ചര്‍ച്ചയായതാണ്. ഇപ്പോളിതാ വീണ്ടും വിവേക് അഗ്നിഹോത്രി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു.
സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രായ വ്യത്യാസം ആണ് വിവേക് ട്വീറ്റിലൂടെ പരാമര്‍ശിച്ചത്. ചര്‍ച്ചയാകാറുള്ളതാണ്. 'ചിത്രത്തിന്റെ ക്വാളിറ്റി മറന്നേക്കൂ. 60 വയസുള്ള നായകന്മാര്‍ 20-30 വയസുള്ള പെണ്‍കുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു. ബോളിവുഡില്‍ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. യുവാവായി കാണപ്പെടുന്ന കൂളായ ആള്‍ ബോളിവുഡിനെ നശിപ്പിച്ചു. ഒരാള്‍ മാത്രമാണ് ഇതിന് ഉത്തരവാദി'- എന്നാണ് കുറിച്ചത്.
വിവേക് അഗ്‌നിഹോത്രി വിമര്‍ശനം ഉന്നയിച്ചത് ആമിര്‍ ഖാനെ ആണെന്നാണ് ചിലര്‍ പറയുന്നത്. ബോയ്‌കോട്ട് 'ലാല്‍ സിംഗ് ഛദ്ദ'യുടെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്. എന്നാല്‍ ബോളിവുഡിനെ മാത്രം നടീ-നടന്‍മാരുടെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബോളിവുഡില്‍ മാത്രമല്ല, സൗത്ത് ഇന്ത്യന്‍ സിനിമയിലും ഇത്തരം പ്രവണതയുണ്ട്. നടന്‍ രജനികാന്തും തന്നേക്കാള്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.