Latest News

അറുപത്തിമൂന്നാം വയസിലും ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ കമൽഹാസൻ; വിശ്വരൂപം 2 മേക്കിങ് വീഡിയോ പുറത്ത്

Malayalilife
അറുപത്തിമൂന്നാം വയസിലും ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ കമൽഹാസൻ; വിശ്വരൂപം 2 മേക്കിങ് വീഡിയോ പുറത്ത്

മൽഹാസന്റെ ആരാധകർ റിലീസിനായി കാത്തിരിക്കുന്ന വിശ്വരൂപം2 വിന്റെ മേക്കിങ് വീഡിയോ എത്തി. തന്റെ 63 ാം വയസിലും ആക്ഷൻ രംഗങ്ങളിൽ ഡ്യുപ്പില്ലാതെ അഭിനയിക്കുന്ന കമൽഹാസനാണ് വീഡിയോയയിലുള്ളത്.

2013ൽ ആദ്യഭാഗം പുറത്തെത്തിയപ്പോൾ വിവാദങ്ങളിൽപ്പെട്ട ചിത്രത്തിന്റെ സീക്വൽ ഈ മാസം പത്തിന് തീയേറ്ററുകളിൽ എത്താനിരിക്കുകയാണ്. ആക്ഷൻ സീക്വൻസുകൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ മേക്കിങ് വീഡിയോ പുറത്തെത്തിയത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പിന്റെ സഹായമൊന്നുമില്ലാതെ അഭിനയിച്ചതിനെ ക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. 'ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾ ഞാൻ ആസ്വദിച്ചാണ് ചെയ്തത്. അതിനുള്ള വിലയും എനിക്ക് കൊടുക്കേണ്ടിവന്നു. എല്ലുകളിലടക്കം പരുക്കും വേദനയുമുണ്ടായിരുന്നു. എന്നാൽ സെറ്റിൽ കൈയടികളായിരുന്നു അത്തരം രംഗങ്ങൾ ചെയ്തപ്പോൾ. കമൽഹാസന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും കമൽഹാസനാണ്. എസ്.ചന്ദ്രഹാസനും കമൽഹാസനും ചേർന്നാണ് നിർമ്മാണം. ജിബ്രാൻ സംഗീതം. പണ്ഡിറ്റ് ബിർജു മഹാരാജും കമലും ചേർന്നാണ് നൃത്തസംവിധാനം. ഷാംദത്തും സനു ജോൺ വർഗീസും ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്ന് എഡിറ്റിങ്.

 

Read more topics: # vishwaroopam,# video
vishwaroopam making video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES