Latest News

കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല, തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം'; തന്റെയും അച്ഛന്‍ ശ്രീനിവാസന്റേയും പേരില്‍ വ്യാപിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

Malayalilife
കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല, തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം'; തന്റെയും അച്ഛന്‍ ശ്രീനിവാസന്റേയും പേരില്‍ വ്യാപിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

സിനിമാമേഖലയില്‍ താരങ്ങളുടെ പേരില്‍ വ്യാജപ്രചരണം നടക്കുന്നതും അത് വൈറലാകുന്നതും സാധാരണയാണ്. താരങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും അവരുടെ പേരില്‍ വ്യാപിക്കുന്നത്. ഇത്തരത്തില്‍ തന്റെ പേരില്‍ ഉണ്ടായ ഒരു വ്യാജപ്രചരണത്തിനു മറുപടിയുമായി എത്തിയിരിക്കയാണ് വിനീത് ശ്രീനിവാസന്‍. തന്റേയും അച്ഛന്‍ ശ്രീനിവാസന്റെയും പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരണവുമായാണ് വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയത്. 

തന്റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്ന് വിനീത് ഫേക്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

''അച്ഛന്‍ എനിക്ക് ആദ്യം നല്‍കിയ ഉപദേശം കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്'' എന്ന് വിനീത് പറഞ്ഞതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കൂടാതെ, ശ്രീനിവാസന്‍ കമ്മ്യൂണിസത്തിനെതിരെ പറഞ്ഞു എന്ന രീതിയിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ''കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു'' എന്നാണ് ശ്രീനിവാസന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍.

ഇത്തരത്തില്‍ ശ്രീനിവാസന്‍ പറഞ്ഞോ, തന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നൊക്ക പലരും ചോദിച്ച് തുടങ്ങിയപ്പോഴാണ് ഇത് ശ്ര്ദ്ധയില്‍പ്പെടുന്നതെന്നും അത് വ്യക്തമാക്കാനാണ് തന്റേ പോസ്‌റ്റെന്നും വിനീത് പോസ്റ്റില്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക മുന്‍പ് ഇത്തരത്തില്‍ ഒരു വ്യാജ പ്രചരണം ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും വിനീത് പോസ്റ്റില്‍ പറയുന്നു. അച്ഛന്റെ തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വിനീത് കുറിച്ചു. 

vineeth srinivasan facebook post on the fake news spreading on social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES