എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ;ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍  മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു; മരിക്കുന്നതിന് രണ്ട് ദിവസം മുമ്പും കണ്ടിരുന്നു; അന്ന് സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു; മലയാളത്തിന്റെ പ്രിയ നടി മരിച്ച് 27 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വീനിതിന് പറയാനുള്ളത്

Malayalilife
topbanner
എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ;ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍  മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു; മരിക്കുന്നതിന് രണ്ട് ദിവസം മുമ്പും കണ്ടിരുന്നു; അന്ന് സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു; മലയാളത്തിന്റെ പ്രിയ നടി മരിച്ച് 27 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വീനിതിന് പറയാനുള്ളത്

ചുരുങ്ങിയകാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസിലിടം നേടിയ നടിമാരില്‍ ഒരാളാണ് മോനിഷ.1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെയാണ് മോനിഷ വെള്ളിത്തിരയിലെ ത്തുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മോനിഷ സ്വന്തമാക്കിയിരുന്നു.ചെറിയ പ്രായത്തില്‍ തന്നെ അഭിനയച്ച് ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാമത്തെ വയസിലാണ് വാഹനാപകടത്തിലൂടെ മരിക്കുന്നത്.മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ് മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. 
നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. ഇന്ന്് നടി വിട പറഞ്ഞിട്ട് 27 വര്‍ഷം പൂര്‍ത്തിയാവുകയാണ്. നടിക്കൊപ്പം ഏറ്റവും അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വീനിത് മോനിഷയുടെ ഓര്‍മ്മകള്‍ പങ്ക് വയക്കുകയുണ്ടായി. കേരള കൗമുദി ഫ്‌ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മോനിഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ചത്.

'എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ നാട്.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബംഗ്ലൂരുവില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം.

അന്ന് ചമ്പക്കുളം തച്ചന്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല'-വിനീത് പറയുന്നു.

Read more topics: # വിനീത്,# മോനിഷ
vineeth says about actress monisha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES