ചിത്രത്തില്‍ ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു;  വിജയ്യ്‌ക്കൊപ്പം 'ദ ഗോട്ടില്‍' അഭിനയിക്കാന്‍ തനിക്കും അവസരം ലഭിച്ചിരുന്നു; ക്യാരക്ടറിന്റെ പേര് കേട്ട് ബേസില്‍ ചോദിച്ചത് വേറെ പേര് കിട്ടിയില്ലേ എന്നാണ്; സിനിമയുടെ കഥമാത്രം പറയല്ലെന്ന് ധ്യാനിനോടും അഭ്യര്‍ത്ഥന; വിനിത് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവുമായി എത്തുമ്പോള്‍

Malayalilife
ചിത്രത്തില്‍ ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു;  വിജയ്യ്‌ക്കൊപ്പം 'ദ ഗോട്ടില്‍' അഭിനയിക്കാന്‍ തനിക്കും അവസരം ലഭിച്ചിരുന്നു; ക്യാരക്ടറിന്റെ പേര് കേട്ട് ബേസില്‍ ചോദിച്ചത് വേറെ പേര് കിട്ടിയില്ലേ എന്നാണ്; സിനിമയുടെ കഥമാത്രം പറയല്ലെന്ന് ധ്യാനിനോടും അഭ്യര്‍ത്ഥന; വിനിത് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവുമായി എത്തുമ്പോള്‍

മലയാളത്തിലെ യുവ താരനിരകള്‍ അണിനിരക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും നിവിനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.ചിത്രത്തിന്റെ റിലിസിനൊടനുബന്ധിച്ച് താരങ്ങള്‍ പ്രോമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിനെ കാസ്റ്റ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വിനീത് പങ്ക് വ്ച്ചു.ചിത്രത്തില്‍ ലോകേഷ് കനകരാജ് ഒരു വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. ലിയോ ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്നു അദ്ദേഹം. ഇപ്പോള്‍ അഭിനയിക്കുന്നതിന് കുറിച്ച് ആലോചിക്കാന്‍ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'
ഒരു സംവിധായകന്റെ സ്ട്രെസ് എനിക്ക് മനസിലാകും. അങ്ങനെ ആണ് ആ കഥാപാത്രത്തെ ചിത്രത്തില്‍ കലേഷ് അവതരിപ്പിക്കുന്നത്'' എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

പ്രൊമോഷന്‍ അഭിമുഖത്തിനിടെ വിനീത് ധ്യാനിനോട് പറയുന്ന കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീ എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോ, സിനിമയുടെ കഥ മാത്രം പറയരുതെന്നാണ് വിനീത് പിറകിലിരുന്ന് പറയുന്നത്. ''നീ പറയാതിരുന്നാല്‍ മതി, എനിക്കു കഥയൊന്നും അറിയൂല'' എന്നാണ് കൂടെയിരുന്ന ബേസില്‍ ജോസഫ് ഇതിനു മറുപടിയായി പറയുന്നത്.

ബേസില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ പറയുമെന്നും അതിനൊക്കെ തക്കതായ മറുപടികള്‍ കൊടുക്കുമെന്നും ധ്യാനും അഭിമുഖത്തിനിടെ പറയുന്നു.ബേസില്‍ ആദ്യ ദിവസം വന്ന് ഷൂട്ട് ചെയ്ത് വൈകുന്നേരം ആയപ്പോഴാണ് കഥാപാത്രത്തിന്റെ പേരെന്താണെന്ന് അറിയുന്നതെന്ന് വിനീത് പറഞ്ഞു. താന്‍ ബേസിലിനോട് അവന്റെ കഥാപാത്രത്തിന്റെ പേര് ചോദിച്ചപ്പോള്‍ എന്താ എന്നായിരുന്നു മറുപടിയെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. 

ബേസിയുടെ കോമഡി എന്തെന്നുവെച്ചെന്നാല്‍ അവന് ഷൂട്ടിന് വന്നു. ഷൂട്ട് ചെയ്തു. ആദ്യ ദിവസം വന്ന് ഷൂട്ട് ചെയ്ത് വൈകുന്നേരം ആയപ്പോഴേക്കും ഞാന്‍ അവനോട് ചോദിച്ചു നിന്റെ ക്യാരക്ടറിന്റെ പേര് അറിയുമോ എന്ന്. എന്താ എന്റെ ക്യാരക്ടറിന്റെ പേര് എന്നായിരുന്നു ബേസിയുടെ മറുപടി. അഭിനയിച്ച് വൈകുന്നേരം ആയപ്പോഴാണ് അവന്‍ പേര് തന്നെ അറിയുന്നത്,വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

വിജയ്യുടെ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും വേണ്ടെന്ന് വച്ചതിനെക്കുറിച്ചും വിനിത് പങ്ക് വച്ചിട്ടുണ്ട്.
വെങ്കട്ട് പ്രഭു സാര്‍ വിളിച്ചിരുന്നു. ഒക്ടോബറില്‍ ദളപതി വിജയ്യുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന പടം തുടങ്ങുകയാണ്. അതേസമയം തന്നെയാണ് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കാന്‍ വിചാരിച്ചിരുന്നത്. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു.

ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു. വേറെ വഴിയില്ലായിരുന്നു. സുഹൃത്തുക്കളായവരായിരിക്കും മിക്കവാറും ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകര്‍. അങ്ങനെ ഞാന്‍ അഭിനയിക്കുന്ന ചിത്രമാണെങ്കില്‍ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫര്‍ സ്വീകരിക്കാമായിരുന്നു. പക്ഷേ ഇത് ഞാന്‍ സംവിധാനംചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്‌നത്തിലാവുമെന്ന് പറഞ്ഞപ്പോള്‍ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞു എന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Athira Diljith (@athira_diljith)

vineeth sreenivasan anD dhyan sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES