2018 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനംഈ മാസം 28 നോ മാര്‍ച്ച് ഒന്നിനോ പ്രഖ്യാപിക്കാനിരിക്കെ ജയസൂര്യ മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമെന്നാണ് വിനയന്‍ പറയുന്നത്.മോഹന്‍ലാല്‍ മുതല്‍ യുവതാരം ടൊവിനോ തോമസ് വരെ മികച്ച നടനുള്ള മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.ഇതിനിടെ ഈ വര്‍ഷത്തെ അവാര്‍ഡ് നടന്‍ ജയസൂര്യ സ്വന്തമാക്കുമെന്ന് സംവിധായകന്‍ വിനയന്‍ പ്രവചിച്ചത്. ഫെയസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രവചനം.
ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നാണ് വിനയന്‍ പറയുന്നത്. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷമായിരിക്കുമെന്നും വിനയന്‍ പറഞ്ഞു.താന്‍ സംവിധാനം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച രാജാമണിക്കും പരാമര്‍ശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ ചിന്തകനും എഴുത്തുകാരനുമായ പി.കെ പോക്കറാണ്.